ടി. പ്രവീണ്‍
മലപ്പുറം: മികച്ച ചിത്രമായിരുന്നിട്ടും രേഖ ശ്രദ്ധിക്കപ്പെടാതെ പോയതിന്റെ സങ്കടം അവാര്‍ഡ് ലഭിച്ചതോടെ മാറിയെന്ന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ വിന്‍സി അലോഷ്യസ്. അവാര്‍ഡ് ലഭിച്ചതിലുടെ സിനിമയും ശ്രദ്ധിക്കപ്പെടും എന്ന പ്രതീക്ഷ സന്തോഷം നല്‍കുന്നതാണ്.
മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആഗ്രഹിച്ചിരുന്നു. ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും വിന്‍സി അലോഷ്യസ് പറഞ്ഞു. രേഖ എന്ന സിനിമയിലെ അഭിനയത്തിനാണ് വിന്‍സി അലോഷ്യസിനെ മികച്ച നടിക്കുള്ള അവാര്‍ഡിന് അര്‍ഹയാക്കിയത്. രേഖ മികച്ച ചിത്രമായിട്ടും ശ്രദ്ധിക്കപ്പെടാത്തതില്‍ ദുഃഖമുണ്ടെന്നും വിന്‍സി അലോഷ്യസ് പറഞ്ഞു.
പ്രണയകാവ്യവുമായി എത്തി പ്രേക്ഷകരെ ത്രില്ലിങ്ങിന്റെ അങ്ങേയറ്റത്ത് കൊണ്ടെത്തിക്കുന്ന ചിത്രമാണ് രേഖ. ടൈറ്റില്‍ കഥാപാത്രമായ രേഖ ആയിട്ടെത്തുന്നത് വിന്‍സി അലോഷ്യസാണ്. വ്യത്യസ്തയുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ കൈയടി നേടാറുള്ള വിന്‍സി ഇക്കുറിയും പതിവ് തെറ്റിച്ചില്ല. പുരസ്കാര
നേട്ടത്തിലൂടെ സിനിമ കേരളം മുഴുവന്‍ അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വിന്‍സി പറഞ്ഞു. പൊ
ന്നാനി സ്വദേശിയാണ് വിന്‍സി അലോഷ്യസ്. ചാനല്‍ റിയാലിറ്റി ഷോയിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. 2019 ല്‍ വികൃതി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. 12 ചിത്രങ്ങളില്‍ വേഷമിട്ടു. സോളമന്റെ തേനീച്ചകള്‍ എന്ന ലാല്‍ ജോസ് ചിത്രത്തില്‍ പ്രധാന കഥാപാ
ത്രത്തെ വിന്‍സി അവതരിപ്പിച്ചിട്ടുണ്ട്. സംവിധായകന് ലാല്‍ ജോസിനോട് ഒരുപാട് നന്ദിയുണ്ടെന്നും വിന്‍സി പറഞ്ഞു. ജിതിന് ഐസക് തോമസാണ് രേഖയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: