ലഖ്നൗ: ഗോരഖ്പൂര്‍ ദീനദയാല്‍ ഉപാധ്യായ സര്‍വകലാശാലയെ തകര്‍ക്കുന്ന വൈസ് ചാന്‍സലറുടെ നീക്കങ്ങള്‍ക്കെതിരെ പ്രക്ഷോഭവുമായി എബിവിപി. അഴിമതിക്കാരനും ഏകാധിപതിയുമായ വിസിയെ പുറത്താക്കി വിദ്യാര്‍ത്ഥികളെയും സര്‍വകലാശാലയെയും രക്ഷിക്കണമെന്ന് വിദ്യാര്‍ത്ഥി പരിഷത്ത് ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞവല്ക്യ ശുക്ല ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ സര്‍വകലാശാലയില്‍ സമാധാനപരമായി സമരം നടത്തുകയായിരുന്ന വിദ്യാര്‍ത്ഥികളെ പോലീസിനെ ഉപയോഗിച്ച് കൈകാര്യം ചെയ്ത അധികൃതരുടെ നടപടി ജനാധിപത്യവിരുദ്ധമാണ്. വിദ്യാര്‍ത്ഥികളുമായി സംസാരിക്കാന്‍ പോലും തയാറാകാത്ത വൈസ് ചാന്‍സലറുടെ നടപടി ധാര്‍ഷ്ട്യം നിറഞ്ഞതും ലജ്ജാകരവുമാണെന്ന് യാജ്ഞവല്ക്യ ശുക്ല പറഞ്ഞു.
അധികൃതരും അദ്ധ്യാപകരും തമ്മിലുള്ള തര്‍ക്കം സര്‍വകലാശാലയിലെ വിദ്യാഭ്യാസത്തെ താറുമാറാക്കുന്ന സാഹചര്യമാണെന്നും എബിവിപി ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി. സമരങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം വിദ്യാര്‍ത്ഥികളെ പുറത്താക്കാനാണ് വിസി തയ്യാറായത്. പ്രകടനം ഒരു കുറ്റകൃത്യമാണോ എന്ന് വിസി വ്യക്തമാക്കണം, എബിവിപി നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: