Categories: India

108 അടി ഉയരമുള്ള ശ്രീരാമപ്രതിമ; ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമപ്രതിമയ്‌ക്ക് അമിത് ഷാ ശിലാസ്ഥാപനം നടത്തി

Published by

ന്യൂദല്‍ഹി: ധര്‍മ്മത്തിന്റെയും സദാചാരത്തിന്റെയും പ്രതീകമായ ശ്രീരാമചന്ദ്രഭഗവാന്റെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ആന്ധ്രയിലെ കര്‍ണൂലില്‍ ഉയരും. 108 അടി ഉയരത്തില്‍ പണിയുന്ന ഈ പ്രതിമയുടെ  തറക്കല്ലിടല്‍ ചടങ്ങ് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കേന്ദ്ര ആഭ്യന്തര-സഹകരണമന്ത്രി അമിത് ഷാ ഞായറാഴ്ച നിര്‍വ്വഹിച്ചു.  

കര്‍ണൂലിലെ ശ്രീരാഘവേന്ദ്ര സ്വാമി മഠമാണ് ഈ പടുകൂറ്റന്‍ പ്രതിമ നിര്‍മ്മിക്കുന്നത്. ഹിന്ദു സംസ്കാരത്തിലെ പ്രധാന സംഖ്യയായതിനാലാണ് 108 അടി ഉയരം വേണമെന്ന് തീരുമാനിച്ചത്. ഇത് കര്‍ണൂല്‍ നഗരത്തിന് ഒരു ആത്മീയ പരിവേഷം നല്‍കുന്നതായിരിക്കും ഈ പ്രതിമയെന്ന് അമിത് ഷാ പറഞ്ഞു. വൈഷ്ണവ സന്യാസിയായ ഗുരു രാഘവേന്ദ്രയുടെ നാടാണ് കര്‍ണൂല്‍.  

ഭാരതത്തിന്റെ കാലതീതവും സമ്പന്നവുമായ സാംസ്കാരിക മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയോടെ ഇരിക്കാന്‍ ജനങ്ങള്‍ക്ക് ശക്തിപകരുന്നതായിരിക്കും ഈ പ്രതിമയെന്നും അമിത് ഷാ.പറഞ്ഞു.  ആത്മീയ ടൂറിസത്തിന് ശക്തിപകരുന്നതായിരിക്കും ശ്രീരാമഭഗവാന്റെ ഈ പ്രതിമ.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക