ഭുവനേശ്വര്‍: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ബിജെപിയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി വധേര പ്രസംഗവേദിയില്‍ നാണം കെട്ടു. സ്വന്തം അറിവില്ലായ്മ വെളിപ്പെടുത്തിക്കൊണ്ടാണ് ശ്രോതാക്കള്‍ക്ക് മുന്‍പില്‍ പ്രിയങ്ക ഗാന്ധി നാണം കെട്ടത്. ഇത് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാകുകയും ചെയ്തു.
മധ്യപ്രദേശിലെ ശിവരാജ് സിങ്ങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നിരവധി അഴിമതികളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അതിന്റെ വലിയൊരു ലിസ്റ്റ് തന്റെ കയ്യിലുണ്ടെന്നും അതെന്തൊക്കെയാണെന്ന് പറയാമെന്നും പ്രിയങ്ക പ്രസംഗവേദിയില്‍ വാചകമടിച്ചെങ്കിലും ലിസ്റ്റ് എന്തൊക്കെയാണെന്ന് പറയാന്‍ കഴിയാതെ അവര്‍ പതറി. കാരണം അവരുടെ കയ്യില്‍ സദ്ഭരണം നടത്തുന്ന ശിവരാജ് സിങ്ങ് ചൗഹാന്‍ നടത്തിയ ഒരു അഴിമതി പോലും ചൂണ്ടിക്കാട്ടാനുണ്ടായിരുന്നില്ല.
പ്രിയങ്കയ്‌ക്ക് നാക്കുപിഴച്ച പ്രസംഗത്തിന്റെ വീഡിയോ:
അഴിമതികളുടേത് വലിയൊരു ലിസ്റ്റാണെന്നും അത് ഞാന്‍ പറയാം എന്ന് രണ്ടാമതും പ്രിയങ്കാഗാന്ധി പറഞ്ഞെങ്കിലും അവരുടെ കയ്യിലുള്ള പേപ്പറുകളില്‍ നിന്നും ആ ലിസ്റ്റ് കണ്ടെത്താന്‍ അവര്‍ക്കായില്ല. പിന്നീട് മുഖം രക്ഷിക്കാന്‍ അവര്‍ ഇത്രമാത്രം പറഞ്ഞു നിര്‍ത്തി: “ലിസ്റ്റ് വളരെ സുദീര്‍ഘമാണ്. അതേതൊക്കെയാണെന്ന് ഒരാള്‍ക്ക് ഓര്‍ക്കാന്‍ പോലും കഴിയില്ല.” ആ ലിസ്റ്റ് പിന്നീട് പുറത്തുവിടാമെന്ന് പറഞ്ഞ് പ്രിയങ്ക തടിതപ്പുകയായിരുന്നു. ഒരു ആരോപണം ഉന്നയിച്ച് അതേക്കുറിച്ച് വ്യക്തമായി വിശദീകരിക്കാന്‍ കഴിയാതിരുന്ന പ്രിയങ്കയുടെ രീതി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തന്നെ നെറ്റി ചുളിപ്പിച്ചു. പിന്നീട് പ്രിയങ്കയുടെ ഈ അബദ്ധം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
മധ്യപ്രദേശില്‍ തൊഴിലില്ലാത്തവര്‍ 1600 പേര്‍
ഇതിന് പിന്നാലെ മറ്റൊരു വലിയ അബദ്ധം കൂടി പ്രിയങ്ക എഴുന്നെള്ളിച്ചു. മധ്യപ്രദേശില്‍ ആകെ തൊഴിലില്ലാത്ത 1600 ചെറുപ്പക്കാര്‍ ഉണ്ടെന്നായിരുന്നു ഈ പ്രസംഗം. ഇതും സമൂഹമാധ്യമങ്ങളില്‍ വൈറലായി.
2023 നവമ്പറിന് മുന്‍പ് മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഇതിനുള്ള പ്രചാരണം കൊഴുക്കുന്നതിനിടയിലാണ് പ്രിയങ്കയുടെ രണ്ട് പരമാബദ്ധങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: