പൊന്‍കുന്നം: ചെറുവള്ളി ദേവീ ക്ഷേത്രത്തിന്റെ മുന്പിലെ മൈതാനത്തുള്ള കിണര്‍ ഇടിഞ്ഞുതാഴ്ന്ന് അപകടാവസ്ഥയിലായിട്ട് ഒരുമാസത്തിലേറേയായി. സംഭവം നടന്നിട്ട് ഇത്രയും കാലമായിട്ടും കിണര്‍ സംരക്ഷിക്കുവാനോ അപകടസാധ്യത ഒഴിവാക്കുവാനോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ വാഹനം പാര്‍ക്കുചെയ്യുന്നതും സഞ്ചരിക്കുകയും ചെയ്യുന്നത് ഇതിനു സമീപത്തുകൂടിയാണ്.
മണ്ണിടിഞ്ഞ് കിണറിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് തൂണുകള്‍ ഒടിഞ്ഞുവീണ നിലയിലാണ്. കിണറിന് സമീപം ഭിത്തിയോട് ചേര്‍ന്ന് വലിയ ഗര്‍ത്തവുമായി. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിക്കുന്ന ഭാഗത്ത് കിണര്‍ ഈ നിലയില്‍ കിടക്കുന്നത് ഭീഷണിയാണ്. കിണര്‍ കെട്ടി സംരക്ഷിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: