തൃപ്രയാര്‍: മാര്‍ക്‌സിസ്റ്റ് അക്രമികള്‍ തീകൊളുത്തി കൊന്ന കുട്ടന്‍പറമ്പത്ത് രാജന്റെ 41 ാ0 ബലിദാന ദിനം ആചരിച്ചു. തളിക്കുളം വിവേകാനന്ദ വായനശാലയില്‍ സംഘടിപ്പിച്ച യോഗത്തില്‍ തളിക്കുളം മണ്ഡല്‍ കാര്യവാഹ് എ.ഡി. അനില്‍കുമാര്‍, മുന്‍ താലൂക്ക് കാര്യവാഹ് സി. വാസുദേവന്‍, തൃശൂര്‍ വിഭാഗ് സേവാ പ്രമുഖ് കെ. വി. ലൗലേഷ് എന്നിവര്‍ സംസാരിച്ചു. തൃപ്രയാര്‍ ഖണ്ഡ് കാര്യവഹ് വി. കെ. ബിജു, വിവിധ ക്ഷേത്ര സംഘടനാ കാര്യകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
കേരളത്തില്‍ 1970 കളില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ വിറളിപൂണ്ട കമ്യൂണിസ്റ്റ്, മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനങ്ങള്‍ തീരദേശത്തിന്റെ മണ്ണില്‍ അശാന്തിയുടെ നാളുകള്‍ സൃഷ്ടിക്കുകയായിരുന്നു. ദേശീയത നെഞ്ചിലേറ്റിയ കര്‍മധീരന്മാരെ ഇല്ലായ്മ ചെയ്യാന്‍ ഇരുട്ടിന്റെ മറവില്‍ കൊലക്കത്തിയും തീപ്പന്തങ്ങളുമായി ആ കാലഘട്ടത്തില്‍ തളിക്കുളം, വാടാനപ്പിള്ളി, നാട്ടിക, വലപ്പാട്, കഴിബ്രം ബീച്ച് തുടങ്ങി എല്ലാ സ്ഥലങ്ങളിലും മാര്‍ക്‌സിസ്റ്റ് ഭീകരത അഴിഞ്ഞാടി.
1982 ജൂലൈ 21 ന് രാത്രിയില്‍ നടത്തിയ വ്യാപക അക്രമത്തില്‍ കഴിമ്പ്രത്തിലെ പ്രമുഖ സംഘ കുടുംബമായ നെടിയിരിപ്പില്‍ വീടും ആക്രമിക്കപ്പെട്ടു. വീട്ടിലുള്ള മുഴുവന്‍ പേരെയും ചുട്ടെരിക്കുന്നതിനായി തീയിടുകയായിരുന്നു അക്രമികള്‍. പുറത്തുകടന്നവരെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഉപജീവനത്തിനായി കടലില്‍ പോയി തിരികെയെത്തി വിശ്രമിക്കുകയായിരുന്ന കുട്ടന്‍പറമ്പത്ത് രാജനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ആ കുടുംബത്തിലെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നെടിയിരിപ്പില്‍ സുബ്രഹ്‌മണ്യനും ഒപ്പം വധിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: