തിരുവനന്തപുരം: തിരുവനന്തപുരം: ഹിന്ദു ആഘോഷ ദിവസങ്ങളില്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള കെഎസ്ആര്‍ടിസിയുടെ വിവാദ ഉത്തരവിനെതിരെ ഹിന്ദുഐക്യവേദി നിവേദനം സമര്‍പ്പിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവിനാണ് ഹിന്ദുഐക്യവേദി നേതാക്കള്‍ നിവേദനം സമര്‍പ്പിച്ചത്. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരന്, തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറി ബിജു അറപ്പുര, സംഘടനാ സെക്രട്ടറി വഴയില ഉണ്ണി എന്നിവരാണ് നിവേദനം നല്‍കിയത്.
ആഗസ്ത്, സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഓണം, വിജയദശമി, മഹാനവമി എന്നീ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ തിരക്ക് കൂടുതല്‍ അനു
ഭവപ്പെടാന് സാധ്യതയുള്ള സമയങ്ങളിലാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. ഉത്സവ സീസണില്‍ എക്സ്പ്രസ് മുതല്‍ മുകളിലോട്ടുള്ള സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍ക്ക് മാന്വല്‍ ടിക്കറ്റുകള്‍ക്കും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ക്കും ടാക്സി ഫയര്‍ നിരക്ക് സാധാരണയില്‍ നിന്നും 30 ശതമാനം അധികം വാങ്ങാന്‍ ഉത്തരവില്‍ പറയുന്നു.
തീരുമാനത്തില്‍ നിന്ന് കെഎസ്ആര്‍ടിസി പിന്തിരിഞ്ഞില്ലെങ്കില് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ഹിന്ദുഐക്യവേദി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: