പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യ വഴിപാടുകള്‍ ഇന്ന് മുതല്‍ ഒക്ടോബര്‍ 2 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. പള്ളിയോട സേവാസംഘവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വള്ളസദ്യക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു . 450 വള്ള സദ്യകള്‍ ഇതുവരെ ബുക്കിംഗ് ചെയ്തിട്ടുണ്ട് . ഈ വര്‍ഷം ഏകദേശം 500 ഓളം വള്ളസദ്യകളാണ് പ്രതീക്ഷിക്കുന്നത്. ഒരു ദിവസം 12 വള്ളസദ്യകള്‍ വരെ നടത്തും. വള്ളസദ്യയില്‍ 64 വിഭവങ്ങളാണ്. വിളമ്പുന്നത് സാധാരണ വിളങ്ങുന്ന 44 വിഭവങ്ങളും പാടി ചോദിക്കുന്ന 20 വിഭവങ്ങളുമാണ്. പള്ളിയോട സേവാസംഘം അംഗീകരിച്ച സദ്യ കോണ്‍ട്രാക്ടര്‍മാരെ കൊണ്ട് മാത്രമേ സദ്യകള്‍ നടത്തുവാന്‍ അനുവദിക്കുകയുള്ളൂ.
പള്ളിയോട സേവാസംഘം നല്കുന്ന പാസ്സുകള്‍ ഉള്ളവര്‍ക്കു മാത്രമേ സദ്യാലയങ്ങളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. വിവിധ ഡിപ്പോകളില്‍നിന്നും വള്ളസദ്യയില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രതേകം ബസ്സ് സൗകര്യം കെഎസ് ആര് ടി സി ഏര്‍പ്പെടുത്തിയിട്ടുണ്ട് ഒരാള്‍ക്ക് 250 രൂപ വീതം പള്ളിയോട സേവാസംഘം ഓഫീസിലോ അക്കൗണ്ടിലോ അടച്ചാല്‍ അവര്‍ക്കു വള്ളസദ്യ കഴിക്കുന്നതിനുളള പ്രത്യേക ക്രമീകരണം പള്ളിയോട സേവാ സംഘം ഒരുക്കും. വള്ളസദ്യക്കും അഷ്ടമിരോഹിണി വള്ളസദ്യക്കുമുളള വിഷരഹിതമായ പച്ചക്കറികള്‍ കൃഷിവകുപ്പിന്റെയും ആറന്മുളക്ക് സമീപമുള്ള ആറു പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ കര്‍ഷകര്‍ ഉത്പാദിപ്പിച്ചു നല്കാന് തയ്യാറായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: