Categories: Alappuzha

കാഴ്ചമറച്ച് വൃക്ഷശിഖരങ്ങള്‍ അപകട സാദ്ധ്യതയേറെ

തുറവൂര്‍ അരൂര്‍ ഉയരപ്പാത നിര്‍മ്മാണത്തിനായി സുരക്ഷാ ബാരിക്കേഡുകള്‍ സ്ഥാപിച്ചതോടെ ഒരു വരി ഗാതഗാതം മാത്രമാണ് അനുവദിച്ചിട്ടുള്ളു. ഒരു വരി ഗതാഗതം നടക്കുന്നിടത്താണ് റോഡിലേക്ക് കയറി വൃക്ഷശിഖരങ്ങള്‍ കാടുപിടിച്ച് കിടക്കുന്നത്.

Published by

എരമല്ലൂര്‍: ദേശീയപാതയില്‍ തിരക്കേറിയ എരമല്ലൂര്‍ ജങ്ഷനില്‍ വാഹന ഡ്രൈനര്‍മാരുടെ കാഴ്ചമറയ്‌ക്കുന്ന വൃക്ഷ ശിഖരങ്ങള്‍ അപകടങ്ങള്‍ക്കിടയാക്കുന്നു. തുറവൂര്‍ അരൂര്‍ ഉയരപ്പാത നിര്‍മ്മാണത്തിനായി സുരക്ഷാ ബാരിക്കേഡുകള്‍  സ്ഥാപിച്ചതോടെ ഒരു വരി ഗാതഗാതം മാത്രമാണ് അനുവദിച്ചിട്ടുള്ളു. ഒരു വരി ഗതാഗതം നടക്കുന്നിടത്താണ് റോഡിലേക്ക് കയറി വൃക്ഷശിഖരങ്ങള്‍ കാടുപിടിച്ച് കിടക്കുന്നത്.

എരമല്ലൂര്‍ സെന്റ് ജൂഡ് പള്ളിക്ക് തൊട്ടടുത്താണ് മരം നില്‍ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇരുചക്രവാഹനയാത്രക്കാര്‍ക്ക് ഇവിടെയുണ്ടായ അപകടങ്ങളില്‍ പരിക്കേറ്റിരുന്നു.കുടപുറം ഫെറിയില്‍ നിന്ന് ദേശീയപാതയിലേക്ക് എത്തുന്ന റോഡ് വന്നുചേരുന്നതിന്റെ സമീപമാണ് ഡ്രൈവര്‍മാരുടെ കാഴ്ചമറയ്‌ക്കുന്ന വൃക്ഷശിഖരങ്ങളുള്ളത്. ഇതു മുറിച്ചുമാറ്റിയാല്‍ അപകടസാദ്ധ്യത കുറയ്‌ക്കാനാകും.

എന്നാല്‍ ഉയരപ്പാത നിര്‍മ്മാണം നടക്കുന്നയിടത്ത് അധികാരികളും, കരാര്‍ കമ്പനി അധികൃതരും സുരക്ഷാ കാര്യങ്ങളില്‍ യാതൊരു ശ്രദ്ധയും പുലര്‍ത്തുന്നില്ലെന്ന് പരാതിയുണ്ട്.ഇതിനാലാണ് ഈ ഭാഗങ്ങളില്‍ ചെറുതുംവലുതുമായി നിരവധി അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്.

നിര്‍മ്മാണം നടക്കുന്നയിടങ്ങളില്‍ കരാര്‍ കമ്പനി വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് യാത്രക്കാരും, ജനപ്രതിനിധികളും വിവിധ സംഘടനകളും ആവശ്യപ്പെടുന്നത്. ഇതിനകം രേഖാമൂലം അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by