പനാജി: ഫോസില്‍ ഇതര സ്ഥാപിത വൈദ്യുത ശേഷി ലക്ഷ്യം ഒമ്പത് വര്‍ഷം മുന്നേ ഇന്ത്യ നേടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഗോവയില്‍ നടക്കുന്ന ജി20 ഊര്‍ജ മന്ത്രിമാരുടെ യോഗത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 2030-ഓടെ ഫോസില്‍ ഇതര ഇന്ധനങ്ങള്‍ വഴി 40 ശതമാനം ഊര്‍ജം ഉല്‍പ്പാദിപ്പിക്കുമെന്ന് ഇന്ത്യ നേരത്തെ പ്രതിജ്ഞയെടുത്തിരുന്നു. എന്നാല്‍ 2020 നവംബറില്‍ തന്നെ ഈ ലക്ഷ്യം നേടി.
നിലവില്‍, ഇന്ത്യയുടെ മൊത്തം ഊര്‍ജ്ജ ലഭ്യതയില്‍ ഫോസില്‍ ഇതര സ്രോതസുകളില്‍ നിന്നുളളത് 43.6 ശതമാനമാണ്.2030ഓടെ 50 ശതമാനം ഫോസില്‍ ഇതര സ്ഥാപിത ശേഷി കൈവരിക്കാനാണ് രാജ്യം ഇപ്പോള്‍ പദ്ധതിയിടുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ഭാവിയിലേക്കുള്ള ഇന്ധനങ്ങളില്‍ സഹകരണം ശക്തമാക്കCczvdvd പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ‘ഹൈഡ്രജനെ സംബന്ധിച്ച ഉന്നതതല തത്വങ്ങള്‍’ ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണെന്ന് അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ ‘ഒരു സൂര്യന്, ഒരു ലോകം, ഒരു ഗ്രിഡ്’ എന്ന ഗ്രീന്‍ ഗ്രിഡ് സംരംഭത്തില്‍ ചേരാന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളെയും മോദി ക്ഷണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: