Categories: Cricket

വനിതാ ക്രിക്കറ്റ്: ഇന്ത്യയ്‌ക്ക് ഇന്ന് നിര്‍ണായക പോരാട്ടം

ബംഗ്ലാദേശ് പര്യടനത്തിലെ അവസാന ദിവസവും ഇന്നാണ്. 1-1ല്‍ നില്‍ക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര നേടാം.

Published by

ധാക്ക: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ബംഗ്ലാദേശില്‍ ഇന്ന് നിര്‍ണായകദിനം. ബംഗ്ലാദേശ് പര്യടനത്തിലെ അവസാന ദിവസവും ഇന്നാണ്. 1-1ല്‍ നില്‍ക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര നേടാം.

മഴയെടുത്തതിനെ തുടര്‍ന്ന് ഓവര്‍ വെട്ടിക്കുറച്ച ആദ്യ ഏകദിന പരമ്പരയില്‍ ഇന്ത്യയെ ഞെട്ടിച്ച് ബംഗ്ലാദേശ് ജയിച്ചിരുന്നു. ഇന്ത്യയെ ആദ്യമായി ഏകദിനത്തില്‍ തോല്‍പ്പിച്ചുകൊണ്ടുള്ള ബംഗ്ലാദേശിന്റെ ചരിത്ര വിജയമായിരുന്നു അത്.  

-->

40 റണ്‍സിനായിരുന്നു ആതിഥേയരുടെ വിജയം. രണ്ടാം ടെസ്റ്റില്‍ ഹര്‍മന്‍ പ്രീത് കൗറും സംഘവും ആദ്യ തോല്‍വിക്ക് ഉചിതമായി പകരം വീട്ടിയെങ്കിലും പരമ്പര ഇന്നത്തെ നിര്‍ണായക പോരാട്ടത്തില്‍ എത്തിനില്‍ക്കുകയാണ്.

പര്യടനത്തിന്റെ ഭാഗമായുള്ള മൂന്ന് മത്സര ട്വന്റി20 പരമ്പര ഇന്ത്യയാണ് സ്വന്തമാക്കിയത്. ആദ്യ രണ്ടെണ്ണം ജയിച്ച് സന്ദര്‍ശകര്‍ പരമ്പര ഉറപ്പിച്ചപ്പോള്‍ മൂന്നാം ജയത്തിലൂടെ ആതിഥേയര്‍ ആശ്വസിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക