ന്യൂദല്‍ഹി: സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ മണിപ്പൂരല്ല, രാജസ്ഥാനാണ് ഏറ്റവും പിന്നില്‍ നില്ക്കുന്ന സംസ്ഥാനമെന്ന് രാജസ്ഥാനില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്ത്. കണക്കുകള്‍ ഉദ്ധരിച്ചാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ദിവസേന രാജസ്ഥാനില്‍ നടക്കുന്നത് 17 മുതല്‍ 18 വരെ ബലാത്സംഗങ്ങളാണ്. അതുപോലെ 5 മുതല്‍ ഏഴ് വരെ കൊലപാതകങ്ങളും നടക്കുന്നു. കോണ്‍ഗ്രസുമായി ബന്ധപ്പെട്ടവരുടെ ബന്ധുക്കള്‍ തന്നെയാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കുന്നവരും.- ഗജേന്ദ്ര ഷെഖാവത്ത് പറഞ്ഞു.
ആണുങ്ങളുടെ സംസ്ഥാനമായതിനാലാണ് രാജസ്ഥാനില്‍ ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങള്‍ നടക്കുന്നതെന്ന് ഈയിടെ രാജസ്ഥാനിലെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ശാന്തി ധരിവാള്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ ഡെസ്കില്‍ തട്ടിയും കയ്യടിച്ചും പ്രോത്സാഹിപ്പിച്ചത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തന്നെയാണ്.- ഗജേന്ദ്ര ഷെഖാവത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: