Categories: Kerala

ധനഞ്ജയന്‍ നമ്പൂതിരി ചെട്ടികുളങ്ങര മേല്‍ശാന്തി

മാവേലിക്കര പ്രായിക്കര മാലിയില്‍ കിഴക്കതില്‍ ആറു വയസ്സുകാരി അവന്തികയാണ് ക്ഷേത്രനടയില്‍ നടന്ന നറുക്കെടുപ്പില്‍ ധനഞ്ജയന്‍ നമ്പൂതിരിയുടെ പേര് തിരഞ്ഞെടുത്തത്.

Published by

ചെട്ടികുളങ്ങര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള മേല്‍ശാന്തിയായി വള്ളികുന്നം മംഗലശ്ശേരി ഇല്ലത്ത് ധനഞ്ജയന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. മാവേലിക്കര പ്രായിക്കര മാലിയില്‍ കിഴക്കതില്‍ ആറു വയസ്സുകാരി അവന്തികയാണ് ക്ഷേത്രനടയില്‍ നടന്ന നറുക്കെടുപ്പില്‍ ധനഞ്ജയന്‍ നമ്പൂതിരിയുടെ പേര് തിരഞ്ഞെടുത്തത്. മുത്തശ്ശിയോടൊപ്പം ക്ഷേത്ര ദര്‍ശനത്തിന് എത്തിയതായിരുന്നു ബാലിക. ഉച്ചപൂജയ്‌ക്ക് മുന്‍പായി നറുക്കെടുപ്പിന് അര്‍ഹത നേടിയ അഞ്ചു പേരുടെ പേരുകള്‍ അടങ്ങിയ കുടം തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ തിരുമേനി ശ്രീ കോവിലിനുള്ളില്‍ പൂജിച്ച് ഉച്ചപൂജയ്‌ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് നടന്നത്.  

ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തിയായിരുന്നു ധനഞ്ജയന്‍ നമ്പൂതിരി. തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണര്‍ ബി.എസ്. പ്രകാശ്, ഡപ്യൂട്ടി കമ്മീഷണര്‍ ആര്‍.റെജിലാല്‍, അസി.കമ്മിഷണര്‍ പി.ആര്‍.മിനി, വിജിലന്‍സ് ഓഫീസ് എസ്.ആര്‍.രാജീവ്, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ എസ്.അരുണ്‍, ശ്രീദേവീവിലാസം ഹിന്ദുമത കണ്‍വെന്‍ഷന്‍ പ്രസിഡന്റ്, ബി.ഹരികൃഷ്ണന്‍, സെക്രട്ടറി മനോജ് കുമാര്‍, മറ്റ് ഭാരവാഹികള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക