അമ്പലപ്പുഴ: അമ്പലങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ആള് അറസ്റ്റില്‍. തൃശ്ശൂര്‍ അയ്യപ്പന്‍കാവ് ചാലക്കുടി എന്‍എസ്എസ് സ്കൂളിന് സമീപം മടപ്പറമ്പ് മഠം വീട്ടില്‍ വാസുദേവനെ(56)ആണ് അമ്പലപ്പുഴ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്. ദ്വിജേഷിന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 19ന് പുലര്‍ച്ചെ നീര്‍ക്കുന്നം രക്തേശ്വരി ക്ഷേത്രത്തില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതി പുലര്‍ച്ചെ നീര്‍ക്കുന്നം രക്തേശ്വരി ക്ഷേത്രത്തില്‍ ഉപദേവാലയങ്ങള്‍ തുറന്ന് പൂജക്ക് ഉപയോഗിച്ചിരുന്ന നിലവിളക്കുകള്‍ മോഷ്ടിച്ച് കടന്ന് കളയുകയായിരുന്നു.
ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച പ്രതിയുടെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ പരിസരത്തു നിന്നും പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയും, അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. അമ്പലപ്പുഴ സ്റ്റേഷന് പരിധിയിലെ നീര്‍ക്കുന്നം കളപുരക്കല്‍ ക്ഷേത്രത്തിലെ പൂജാരിയുടെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച കേസില്‍ വാസുദേവനെ ആറുമാസം മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു, കൂടാതെ ചാലിക്കുടിയിലും സമാന മോഷണകേസുകള്‍ ഉള്ളതായി വിശദമായ ചോദ്യം ചെയ്യലില്‍ അറിയാന്‍ കഴിഞ്ഞു. അമ്പലപ്പുഴ എസ്ഐ ടോള്‍സണ്‍ പി ജോസഫ്, ഗ്രേഡ് എസ്ഐനവാസ്, എഎസ്ഐസജിത്ത്കുമാര് റ്റി, സിപിഒ മാരായ ജോസഫ് ജോയി, മുഹമ്മദ് ഹുസൈന്, അനീഷ്, വിനില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: