തിരുവനന്തപുരം: ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ കീഴില്‍ കേരളത്തില്‍ ആവശ്യത്തിന് അരിയും ഗോതമ്പും സംഭരിച്ചിട്ടുണ്ടെന്ന് എഫ് സി ഐ കേരള റീജിയണ്‍ ജനറല്‍ മാനേജര്‍ സി.പി. സഹാരന് അറിയിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് എഫ്സിഐ കേരള റീജിയണ്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ പച്ചരിക്കാണ് ആവശ്യം കൂടുതല്‍, അത് ആവശ്യത്തിന് സ്റ്റോക്കുണ്ട്. പുഴുക്കലരിക്ക് കൂടുതല്‍ ആവശ്യം ഉയരുകയാണെങ്കില്‍ അതും ലഭ്യമാക്കുമെന്ന് സഹാരന് അറിയിച്ചു. അടുത്ത ആറ് മാസത്തേക്ക് സംസ്ഥാനത്തിന്റെ പൊതു വിതരണ സംവിധാനത്തിന്റെ ആവശ്യകത നിറവേറ്റാനുള്ള സ്റ്റോക്കുകള്‍ നിലവില്‍ എഫ്സിഐയുടെ പക്കലുണ്ട്.
പൊതു വിപണയില്‍ അരിവില നിയന്ത്രിക്കുന്നതിന് നടപ്പാക്കുന്ന ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്കീം (ഒഎംഎസ്എസ്)ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും സി.പി. സഹാരന് അറിയിച്ചു. ഒഎംഎസ്എസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ സംബന്ധിച്ച് അന്തിമ തീരുമാനം കേന്ദ്ര ഉപഭോക്തൃകാര്യ ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം കൈക്കൊള്ളുമെന്നും അദ്ദേ?ഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: