തൃശൂർ: കേരളത്തിൽ ഐ.എസിന്റെ വേരുകൾ ആഴത്തിൽ ഇറങ്ങിയിട്ടുണ്ടെന്നതിന് തെളിവാണ് കഴിഞ്ഞ ദിവസങ്ങളിൽ തൃശൂർ ജില്ലകാരൻ ഉൾപ്പെടെ ഐ.എസ് ഭീകരുമായി ബന്ധമുള്ളവരെ പിടികൂടിയതിലൂടെ വ്യക്തമാകുന്നതെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിലെ രഹസ്യന്വേഷണ വിഭാഗം നോക്കുക്കുത്തിയായി മാറി കഴിഞ്ഞു. സംസ്ഥാന സർക്കാർ പറയുന്നതിന് അനുസരിച്ച് റിപ്പോർട്ട് നൽകുന്നവരായി ഇവർ മാറി. കേരളത്തിൽ ഉൾപ്പടെ സ്‌ഫോടനം നടത്താൻ ഐ.എസ്.പദ്ധതിയിട്ടിരുന്നതായുള്ള വാർത്തകൾ ഞെട്ടിക്കുന്നതാണ്. തൃശൂരിൽ നിന്ന് പിടിയിലായ ആഷിഫിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. കഴിഞ്ഞ കുറേ കാലങ്ങളായി തീരദേശമേഖല കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങൾ തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമാക്കി വരുന്നത് പലതവണ ബിജെപി ശ്രദ്ധയിൽ പ്പെടുത്തിയിട്ടുള്ളതാണ്. വാടാനപ്പിള്ളി ഉദയൻ, പെരിയമ്പലം മണികണ്ഠൻ തുടങ്ങി നിരവധി ബിജെപി പ്രവർത്തരാണ് ഇത്തരം തീവ്രവാദ സംഘങ്ങളുടെ കൊലക്കത്തിക്ക് ഇരയായിട്ടുള്ളത്.
എൻ.എ.ഐയുടെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ വലിയൊരു ദുരന്തത്തിന് കേരളം ഇരയാകേണ്ടി വരുമായിരുന്നുവെന്നും നാഗേഷ് പറഞ്ഞു. കേരളത്തിൽ നടന്ന വലിയ കവർച്ചകളെ കുറിച്ചും എൻ.ഐ.എ അന്വേഷണം നടത്തണം. നാടിന്റെ സുരക്ഷയല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യം . പലരെയും പ്രീണിപ്പിച്ച് വോട്ട് നേടുക മാത്രമാണ് ലക്ഷ്യമെന്നും നാഗേഷ് കൂട്ടിചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: