Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഞ്ചു സ്ത്രീരത്‌നങ്ങളിലെ അഹല്യ

'സൃഷ്ടി കര്‍ത്താവേ വിരിഞ്ചാ പത്മാസനാ' (രാമാണത്തില്‍ കൗസല്യാദേവി ശ്രീരാമനു വേണ്ടി പ്രാര്‍ഥിക്കുന്നത്), 'രാമം ദശരഥം വിദ്ധി' (രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്ലോകം), 'യാദേവി സര്‍വഭൂതേഷു ശക്തിരൂപേണ സംസ്ഥിതാ...' (ദേവീ മാഹാത്മ്യത്തിലെ ശ്ലോകം) എന്നിവ ഉരുവിടുക, ഇതൊക്കെ ഹിന്ദു ഭവനങ്ങളിലെ നിത്യപാരായണ ശ്ലോകങ്ങളായിരുന്നു. തലമുറ കൈമാറി ഇതൊക്കെ നമ്മുടെ കൈകളിലും എത്തി. അടുത്ത തലമുറയ്‌ക്കു കൊടുത്താല്‍ അതു വലിയൊരു സമ്പത്തായിരിക്കും.

Janmabhumi Online by Janmabhumi Online
Jul 20, 2023, 05:35 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഡോ.അംബികാ സോമനാഥ്

അഹല്യാ ദ്രൗപദീ സീതാ  

താരാ മണ്ഡോദരീ തഥാ

പഞ്ചകന്യാഃ സ്മരേന്നിത്യം

മഹാപാതക നാശനാ

അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി എന്നീ അഞ്ചു കന്യകകളെ ഓര്‍മിക്കുന്നവന്റെ മഹാപാപങ്ങളെല്ലാം നശിക്കും. പഴയ ഹിന്ദുഭവനങ്ങളെല്ലാം നിത്യവും കാരണവന്മാര്‍ ചൊല്ലിക്കേട്ടിരുന്ന ഒരു ശ്ലോകമാണിത്. ഇങ്ങനെ കുറേ ശ്ലോകങ്ങളുണ്ട്. പേടി വരുമ്പോഴും ഇടിമിന്നലുണ്ടാവുമ്പോഴും ‘അര്‍ജുനപ്പത്ത് ചൊല്ലുക, ‘സൃഷ്ടി കര്‍ത്താവേ വിരിഞ്ചാ പത്മാസനാ’ (രാമാണത്തില്‍ കൗസല്യാദേവി ശ്രീരാമനു വേണ്ടി പ്രാര്‍ഥിക്കുന്നത്), ‘രാമം ദശരഥം വിദ്ധി’ (രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്ലോകം), ‘യാദേവി സര്‍വഭൂതേഷു ശക്തിരൂപേണ സംസ്ഥിതാ…’ (ദേവീ മാഹാത്മ്യത്തിലെ ശ്ലോകം)  എന്നിവ ഉരുവിടുക,  ഇതൊക്കെ ഹിന്ദു ഭവനങ്ങളിലെ നിത്യപാരായണ ശ്ലോകങ്ങളായിരുന്നു. തലമുറ കൈമാറി ഇതൊക്കെ നമ്മുടെ കൈകളിലും എത്തി. അടുത്ത തലമുറയ്‌ക്കു കൊടുത്താല്‍ അതു വലിയൊരു സമ്പത്തായിരിക്കും.  

നിത്യവും സ്മരണകളിലുള്ള ഈ അഞ്ചു സ്ത്രീകളും കന്യകകളല്ല. ഇവരെ സ്മരിച്ചാല്‍ ഏതു പാതകമാണ് നശിക്കുന്നത്?  ഇവര്‍ അഞ്ചു മഹതികളും പുണ്യവതികളാണ്. താന്‍ ഹേതുവല്ലാത്ത മാനഹാനിക്ക് വിധേയരായവരാണിവര്‍. അതിനെയെല്ലാം തരണം ചെയ്ത്, ജീവിത വിജയം നേടിയത് ഇവരുടെ അചഞ്ചലമായ ധൈര്യവും ഈശ്വരവിശ്വാസവും കൊണ്ടാണ്. നമ്മുടെ ജീവിതത്തിലെ പരാജയത്തിലും, അഭിമാനക്ഷതങ്ങളിലും ഒക്കെ പിടിച്ചു നില്ക്കാന്‍ ഇതുപോലുള്ള പുണ്യവതികള്‍ നമുക്ക് മാര്‍ഗദര്‍ശകമേകും.

ഈ അഞ്ചു സ്ത്രീകളില്‍ ദ്രൗപദി ഒഴികെ നാലുപേരും രാമായണത്തിലെ കഥാപാത്രങ്ങളാണ്. ആയിരം മാനവ സ്ത്രീകളുടെ സൗന്ദര്യം നല്കി ബ്രഹ്മാവ് സൃഷ്ടിച്ചതാണ് അഹല്യ എന്ന സ്ത്രീ രത്‌നത്തെ. എല്ലാ അറിവുകളുടെയും നിറകുടമായിരുന്ന അഹല്യയെ പത്‌നിയാക്കിയത് ത്രികാലജ്ഞാനിയായിരുന്ന ഗൗതമമുനിയാണ്. അദ്ദേഹത്തെ ശുശ്രൂഷിച്ച് ആശ്രമത്തില്‍ വസിച്ചു വന്ന അഹല്യ പതിവ്രതകളില്‍ പ്രധാനിയായിരുന്നു. അഹല്യയുടെ സൗന്ദര്യത്തിന്റെയും ഗുണഗണങ്ങളുടെയും കീര്‍ത്തി എല്ലാ ലോകങ്ങളിലും പരന്നിരുന്നു. ഇന്ദ്രിയ ഗണ്യനായ, ഇന്ദ്രന്‍ അഹല്യയില്‍ ഭ്രമിച്ചില്ലില്ലെങ്കിലേ അത്ഭുതമുള്ളൂ. ബ്രഹ്മാവിനാല്‍ 16 വയസ്സിന്റെ സൗന്ദര്യം എല്ലാക്കാലത്തും ഉണ്ടാകുമെന്ന വരം ലഭിച്ച അഹല്യ എല്ലാവരുടെയും മോഹമായിരുന്നു. ഗൗതമമുനിയുടെ ദിനചര്യ ശ്രദ്ധിച്ചിരുന്ന ഇന്ദ്രന്‍, എല്ലാ ദിവസവും അതിരാവിലെ മുനി ആശ്രമം വിട്ടു പോകുന്നതും സ്‌നാനാദികളെല്ലാം കഴിഞ്ഞ് തിരിച്ചു വരുന്നതും മനസ്സിലാക്കി. ഒരു ദിവസം അതിരാവിലെ മുനി നദിയിലേക്കു പോയ ശേഷം വേഷപ്രച്ഛന്നനായി മുനിവേഷത്തില്‍ ഇന്ദ്രന്‍ ആശ്രമത്തിലെത്തി, തന്റെ ആഗ്രഹം അഹല്യയെ അറിയിച്ചു. ജ്ഞാനിയായ അഹല്യയ്‌ക്ക് വന്നയാള്‍ ഇന്ദ്രനാണെന്ന് മനസ്സിലാവുകയും ഇന്ദ്രന്റെ സ്‌നേഹത്തില്‍ വശംവദയാവുകയും ചെയ്തു. പിന്നീടാണ് മുനിയുടെ ശാപം ഭയന്ന അഹല്യ ഇന്ദ്രനോട് പെട്ടെന്ന് അവിടെനിന്ന് പോകാന്‍ പറയുന്നത്. സ്‌നാനത്തിനു ശേഷം മടങ്ങി വന്ന ഗൗതമമുനിക്ക് ഇന്ദ്രനെ മനസ്സിലായി. ഇന്ദ്രന്‍ ചെയ്ത തെറ്റ് മനസ്സിലാക്കിയ മുനി ‘മ്ലേച്ഛപ്രവൃത്തി ചെയ്ത നിന്റെ പുരുഷത്വം നശിക്കട്ടെ’ എന്നു ഇന്ദ്രനെ ശപിച്ചു. ദേവലോകത്തു മടങ്ങിയെത്തിയ ഇന്ദ്രന്‍ വിഷമത്തിലാവുകയും കര്‍മങ്ങളില്‍ വിഘ്‌നം വരികയും ചെയ്തു. എല്ലാവരോടും കൂടി മഹാദേവനെ ശരണം പ്രാപിച്ച് ഇന്ദ്രന്‍ ശാപമുക്തി നേടി. കോപം പൂണ്ട ഗൗതമന്‍ തന്റെ പത്‌നിയായ അഹല്യയേയും ശപിച്ചു. ‘നീ ഇന്നുമുതല്‍ അരൂപിയായി, ഒറ്റപ്പെട്ട് ഈ ആശ്രമത്തില്‍ വസിക്കുക. ആഹാരമോ ജലപാനമോ ഇല്ലാതെ വസിക്കുക. വിദൂരഭാവിയില്‍ ത്രേതായുഗത്തില്‍ വൈഷ്ണവനായ ശ്രീരാമന്‍ ഇവിടെ വന്ന് ആ സാന്നിധ്യം കൊണ്ട് നീ ശാപമുക്തയായി, എന്നോടു ചേരും’. ഇത്രയും പറഞ്ഞ് ഗൗതമന്‍ ഹിമാലയത്തിലേക്ക് തപസ്സിനായി പോയി.

യാഗരക്ഷയ്‌ക്കു പോയ രാമലക്ഷ്മണന്മാര്‍ മുനിമാരുടെ ദുഃഖം തീര്‍ക്കുന്നു. വിശ്വാമിത്ര മഹര്‍ഷി അവരെ മിഥിലയിലേക്കു കൂട്ടി ക്കൊണ്ടു പോയി. യാത്രാമധ്യേ ഗൗതമന്റെ ആശ്രമം കാണുകയും വിശ്വാമിത്രന്റെ നിര്‍ദേശ പ്രകാരം അതിനുള്ളില്‍ പ്രവേശിച്ച് അഹല്യയെ പൂര്‍വസ്ഥിതിയിലാക്കുകയും ചെത്തു. ദിവ്യപ്രഭ ചൊരിഞ്ഞു നില്ക്കുന്ന അഹല്യയുടെ പാദം രാമലക്ഷ്മണന്മാര്‍ നമസ്‌ക്കരിച്ചു. അഹല്യയാകട്ടെ, രാമലക്ഷ്മണന്മാര്‍ക്കും വിശ്വാമിത്രനും എല്ലാ ആതിഥ്യമര്യാദകളും നല്‍കി. ദേവലോകത്തു നിന്നു പുഷ്പവൃഷ്ടിയുണ്ടായി. ദിവ്യദുന്ദുഭി നാദങ്ങളുണ്ടായി. എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തില്‍ അഹല്യാസ്തുതി എന്ന പ്രസിദ്ധമായ സ്തുതി തന്നെയുണ്ട്.  

ഇസ്തുതി ഭക്തിയോടെ ജപിച്ചീടുന്ന പുമാന്‍  

ശുദ്ധനായഖിലപാപങ്ങളും നശിച്ചുടന്‍

പരമം ബ്രഹ്മാനന്ദം പ്രാപിക്കുമത്രയല്ല  

വരുമൈഹികസൗഖ്യം പുരുഷന്മാര്‍ക്കു നൂനം

ഭക്ത്യാ നാഥനെ ഹൃദി സന്നിധാനം ചെയ്തുകൊ

ണ്ടിസ്തുതി ജപിച്ചീടില്‍ സാധിക്കും സകലവും

പുത്രാര്‍ഥി ജപിക്കിലോ നല്ല പുത്രന്മാരുണ്ടാം

അര്‍ത്ഥാര്‍ത്ഥി ജപിച്ചീടിലര്‍ത്ഥവുമേറ്റമുണ്ടാം

ഗുരുതല്പഗന്‍ കനകസ്‌തേയി സുരാപായി

ധരണീസുരഹന്താ പിതൃമാതൃഹാ ഭോഗി

പുരുഷാധമനേറ്റെമെങ്കിലുമവന്‍ നിത്യം

പുരുഷോത്തമം ഭക്തവത്സലം നാരായണം

ചേതസി രാമചന്ദ്രം ധ്യാനിച്ചു ഭക്ത്യാ ജപി

ച്ചാദരാല്‍ വണങ്ങുകില്‍ സാധിക്കുമല്ലോ മോക്ഷം

സദ്‌വൃത്തനെന്നായീടില്‍ പറയേണമോ മോക്ഷം

സദ്‌വൃത്തനെന്നായീടില്‍ പറയണമോ മോക്ഷം

സദ്യഃ സംഭവിച്ചീടും സന്ദേഹമില്ലയേതും

അഹല്യാമോക്ഷത്തെ തുടര്‍ന്ന് ആഗതനായ ഗൗതമമുനി രാമലക്ഷ്മണന്മാരെ വണങ്ങിയ ശേഷം അത്യന്തം സ്‌നേഹത്തോടെ അഹല്യയെ സ്വീകരിച്ചു. അഹല്യയുടെ കഥയും ഇതില്‍ നിന്നുള്ള ഗുണവും ദോഷവും എല്ലാവര്‍ക്കും പാഠമായിരിക്കട്ടെ.

Tags: Hindu DharmaരാമായണംHindutvaആത്മീയത
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ അനന്തപുരി ഹിന്ദു സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ നടന്ന പൊതുസമ്മേളനം ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു. അരുണ്‍ വേലായുധന്‍, അഡ്വ. അഞ്ജന ദേവി, ശരത്ചന്ദ്രന്‍ നായര്‍, ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍, സുധകുമാര്‍, പ്രദീപ് തുടങ്ങിയവര്‍ സമീപം
Thiruvananthapuram

സമഗ്രതയാണ് ഹിന്ദുത്വത്തിന്റെ കാതല്‍: അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള

India

ശാഖ രാഷ്‌ട്ര പരംവൈഭവത്തിന്റെ സാധന:ദത്താത്രേയ ഹൊസബാളെ

India

മമതയുടെ കോട്ടയില്‍ വിള്ളല്‍വീഴ്‌ത്തി സുവേന്ദു അധികാരി; ഹുമയൂണ്‍ കബീറിന് മമതയുടെ കാരണം കാണിക്കല്‍ നോട്ടീസ്; ബിര്‍ഭൂമില്‍ മമത പ്രതിരോധത്തില്‍

ജോണ്‍ ബ്രിട്ടാസ് അമൃതാനന്ദമയിയെയും മഠത്തെയും വിമര്‍ശിച്ച് പുസ്തകമെഴുതിയ ഗെയ്ല്‍ ട്രെഡ് വെല്ലുമായി കൈരളി ചാനലിന് വേണ്ടി അഭിമുഖം നടത്തുന്നു(ഇടത്ത്) മാതാ അമൃതാനന്ദമയി (നടുവില്‍) ഉണ്ണന്‍ചാണ്ടി (വലത്ത്)
Kerala

അന്ന് ജോണ്‍ ബ്രിട്ടാസ് മാതാ അമൃതാനന്ദമയിയ്‌ക്കെതിരെ വിവാദമുണ്ടാക്കിയപ്പോള്‍ അമ്മയെ പിന്തുണച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്…

ബേഡ് ഗേള്‍ എന്ന സിനിമയില്‍ നിന്നും ഒരു രംഗം (ഇടത്ത്) അനുരാഗ് കശ്യപ് (വലത്ത്)
Entertainment

ഇതിനൊക്കെയാണോ അനുരാഗ് കശ്യപ് കേരളത്തില്‍ താമസമാക്കുന്നത്? ബ്രാഹ്മണപെണ്‍കുട്ടിയെ അധിക്ഷേപിക്കുന്ന ചിത്രവുമായി അനുരാഗ്

പുതിയ വാര്‍ത്തകള്‍

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

ബലൂചിസ്ഥാനിൽ മുതിർന്ന പത്രപ്രവർത്തകനെ അജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു : നടുക്കം വിട്ടുമാറാതെ പാക് മാധ്യമ ലോകം

സാംസങ് ഗാലക്‌സി എസ്24 അൾട്രാ 256ജിബിയുടെ വിലയിൽ വൻ കുറവ് ; വേഗം ഫ്ലിപ്കാർട്ട് , ആമസോൺ സന്ദർശിക്കൂ 

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

വ്യാജ പനീർ വിറ്റ് ഓരോ ദിവസവും സമ്പാദിച്ചത് 1.40 ലക്ഷം രൂപ ; മുഹമ്മദ് ഖാലിദ് അറസ്റ്റിൽ

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies