തിരുവനന്തപുരം: കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ മന്ത്രാലയത്തിന് കീഴില്‍ തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിന്റെ (സിടിസിആര്‍ഐ)യുടെ 60മത് സ്ഥാപക ദിനാഘോഷം 2023 ജൂലൈ 22ന് രാവിലെ 11 മണിക്ക് സംഘടിപ്പിക്കും. ഐസിഎആര്‍ ഡയറക്ടര്‍ ജനറലും കാര്‍ഷിക ഗവേഷണ & വിദ്യാഭ്യാസ വകുപ്പ് (ഡിഎആര്‍ഇ) സെക്രട്ടറിയുമായ ഡോ. ഹിമാന്‍ഷു പാഠക്ക് പരിപാടി ഉദ്ഘാടനം ചെയ്യും.
സിഎംഡി (മരച്ചീനി മൊസൈക് രോഗം) പ്രതിരോധ ശേഷിയുള്ള മരച്ചീനി ഇനമായ ശ്രീ കാവേരി, അത്യുല്പാദന ശേഷിയുള്ള ചേമ്പ് ഇനങ്ങളായ ശ്രീ ഹീര, ശ്രീ ടെലിയ തുടങ്ങിയവ ചടങ്ങില്‍ അദ്ദേഹം പുറത്തിറക്കും. വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചടങ്ങില്‍ കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയും ഗവേഷണ/ സാങ്കേതിക വിദ്യാ കൈമാറ്റത്തിനുള്ള ധാരണാപത്രങ്ങളുടെ വിതരണവും ഉണ്ടാകും.
കിഴങ്ങ് വിള കൃഷിയില്‍ മികവ് തെളിയിച്ച രാജ്യത്തുടനീളമുള്ള കര്‍ഷകരെ ആദരിക്കും. ഇതിനുപുറമെ ഐസിഎആര്‍/ സംസ്ഥാന സ്ഥാപനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്ന പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഐസിഎആര്‍ സിടിസിആര്‍ഐ ഡയറക്ടര്‍ ഡോ.ജി ബൈജു, സംസ്ഥാന കാര്‍ഷിക വകുപ്പ് ഡയറക്ടര്‍ കെ.എസ്. അഞ്ചു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: