തിരുവല്ല: പരിചരണമില്ലാതെ നശിക്കുകയാണ് നഗരസഭ ഉടമസ്ഥതയിലുള്ള ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്. തിരുവല്ലയിലെ കായിക വികസനത്തിന് ഉണര്‍വേകുമെന്ന പ്രതീക്ഷയോടെ നിര്‍മിച്ച ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടാണ് നിലവില്‍ കാടുപിടിച്ച് നശിക്കുന്നത്.
കോര്‍ട്ടിന്റെ അടയാളങ്ങള്‍ പൂര്‍ണമായും മാഞ്ഞതോടെ നെറ്റ് ഉയര്‍ത്താനായി സ്ഥാപിച്ച തൂണുകള്‍ മാത്രമാണ് കോര്‍ട്ടിന്റെ സ്വഭാവം നിലനിര്‍ത്തുന്നത്. മരക്കഷണങ്ങളും കല്ലുകളും കോര്‍ട്ടിന്റെയുള്ളില്‍ കൂട്ടിയിട്ട് നശിപ്പിച്ച നിലയിലാണുള്ളത്. സാമൂഹ്യവിരുദ്ധര്‍ സാമൂഹ്യ വിരുദ്ധരുടെ താവളമായി. പതിനൊന്ന് വര്‍ഷം മുമ്പ് ഏറെ കൊട്ടിഘോഷിച്ച് അന്നത്തെ എംഎല്‍എ മമ്മേന്‍ മത്തായി നാടിന് സമര്‍പ്പിച്ച കോര്‍ട്ടിന്റെ ഇപ്പോഴത്തെ സ്ഥിതി വേദന ജനകമാണെന്ന് കായിക പ്രേമികള്‍ പറഞ്ഞു.
മഴ വെള്ളം വലിയാതെ കോര്‍ട്ടിന്റെ പലഭാഗത്തും കെട്ടിക്കിടക്കുന്നു. നഗരമധ്യത്തിലായി സ്ഥിതി ചെയ്യുന്ന ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് നാശോന്മുഖമായിരിക്കുന്നത്. ഇതിന് തടയിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. രാവിലെയും വൈകുന്നേരവും ഒട്ടേറെ താരങ്ങള്‍ പരിശീലനത്തിനായി ഇവിടെ എത്താറുണ്ടായിരുന്നു. എന്നാല്‍ മൈതാനത്ത് പുല്ല് വളര്‍ന്ന് വനമായി മാറുന്നതിനാല്‍ ഇഴജന്തുക്കളെ പേടിച്ച് പലരും പരിശീലനങ്ങള്‍ വേണ്ടെന്നു വച്ചു. നവീകരിക്കുമെന്ന് മാറി മാറി വരുന്ന ഭരണാധികാരികള്‍ പ്രഖ്യാപനം നടത്തുന്നതല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടാകുന്നില്ല. ചുറ്റുപാടും റോഡുകളും മറ്റു സ്ഥാപനങ്ങളും ഉയര്‍ന്നതോടെ മഴക്കാലത്ത് വെള്ളമെല്ലാം സംഭരിക്കുന്ന കേന്ദ്രമായി ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് മാറി. ഒട്ടേറെ പ്രതിഭകളെ വളര്‍ത്തിയ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിനേടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്നാണ് കായിക താരങ്ങളുടെ അഭ്യര്‍ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: