മുംബൈ : ഏഷ്യയിലെ ഏറ്റവും വലിയ ചേരി എന്നറിയപ്പെടുന്ന ധാരാവി പുതുക്കിപ്പണിയാന്‍ അദാനി. ലോകത്തിലെ ഏറ്റവും വലിയ ചേരി വികസന പദ്ധതി ഏറ്റെടുക്കുന്നത് അദാനി പ്രോപ്പര്‍ട്ടീസ് ആണ്. മൈക്ക് ടൈസണ്‍ എന്ന ലോകോത്തര ബോക്സര്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത വിധം ധാരാവിയുടെ മുഖം മാറ്റുമെന്ന് അദാനി പറഞ്ഞു.
ധാരാവി പുതുക്കിപ്പണിയുന്ന പദ്ധതി അദാനി പ്രോപര്‍ടീസ് എന്ന കമ്പനിക്ക് മഹാരാഷ്‌ട്ര സർക്കാര്‍ കൈമാറിക്കഴിഞ്ഞു. പദ്ധതി ധാരാവിയ്‌ക്ക് പുതിയ മുഖം നല്‍കുമെന്നും ധാരാവിയില്‍ ഇനി ലോകോത്തര നിലവാരത്തിലുള്ള ആശുപത്രിയും സ്കൂളുകളും ഉയരുമെന്നും ഗൗതം അദാനി പറഞ്ഞു .
കമ്പനിയുടെ നിക്ഷേപകരെയും ഓഹരി ഉടമകളെയും അഭിസംബോധന ചെയ്ത് ഗൗതം അദാനി എഴുതിയ കത്തില്‍ ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസൺ, പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഡാനി ബോയ്ൽ എന്നിവരെയും അദാനി പരാമർശിച്ചു.
ഇന്ത്യയിൽ രണ്ട് കാര്യങ്ങൾ കാണാൻ ആഗ്രഹിക്കുന്നുവെന്ന് മൈക്ക് ടൈസൺ തന്റെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതിൽ ഒന്ന് ധാരാവിയാണ്. ധാരാവിയുടെ പുനർവികസന പദ്ധതി പൂർത്തിയാക്കിയ ശേഷം ടൈസൺ ധാരാവിയിൽ തിരിച്ചെത്തിയാൽ അദ്ദേഹത്തിന് പുതിയ ധാരാവിയെ തിരിച്ചറിയാൻ കഴിയില്ലെന്നാണ് അദാനിയുടെ അവകാശവാദം.
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ സ്ഥിതി ചെയ്യുന്ന ധാരാവി ചേരി പതിറ്റാണ്ടുകളായി ലോകമെങ്ങും വൃത്തികേടിന്റെയും ദാരിദ്ര്യത്തിന്റെയും മുഖമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ഈ മുഖം മാറ്റുകയാണ് ധാരാവി പുതുക്കിപ്പണിയുന്നതിലൂടെ ലക്ഷ്യമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: