പോര്‍ട്ട് ഓഫ് സ്പെയിന്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിറങ്ങുമ്പോള്‍ ചരിത്ര നേട്ടത്തിലേക്കാണ് വിരാട് കോഹ്ലി കാല്‍വെക്കുന്നത്. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലുമായി കോഹ്ലി കളിക്കുന്ന അഞ്ഞൂറാം മത്സരമാണ് വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ്.
അതേസമയം, സമീപകാലത്തായി മോശം ഫോമിലായിട്ടും അഞ്ഞൂറാം മത്സരത്തിനിറങ്ങുമ്പോഴും കോലിയുടെ കരിയര്‍ കണക്കുകള്‍ ആരാധകരെ അമ്പരപ്പിക്കും. 500-ാം മത്സരം കളിക്കുമ്പോള്‍ സാക്ഷാല്‍ സച്ചിന് ടെന്‍ഡുല്‍ക്കറുടെ പേരില്‍ 24,839 റണ്‍സും റിക്കി പോണ്ടിംഗിന്റെ പേരില്‍ 24,991 റണ്‍സുമാണ് ഉണ്ടായിരുന്നതെങ്കില്‍ കോഹ്ലിയുടെ പേരില്‍ 25,461 റണ്‍സുണ്ട്.
75 സെഞ്ചുറികള്‍, 131 അര്‍ധസെഞ്ചുറികള്‍, 2522 ഫോറുകള്‍, 279 സിക്സുകള്‍, മൂന്ന് ഫോര്‍മാറ്റിലെയും റണ്‍സ് കൂട്ടുമ്പോള്‍ 53.48 ശരാശരിയുള്ള ഒരേയൊരു ബാറ്റര്‍ അങ്ങനെ പോകുന്നു കോഹ്ലിയുടെ കളി കണക്കുകള്‍. ലോക ക്രിക്കറ്റിലെ ടോപ് 100 ബാറ്റര്‍മാരില്‍ മൂന്ന് ഫോര്‍മാറ്റിലൂം കൂടി 50ന് മുകളില്‍ ശരാശരിയുളള്ള മറ്റൊരു ബാറ്ററുമില്ല. എന്നാല്‍ വിദേശമണ്ണില്‍ കോ്ഹ്ലി ഒരു ടെസ്റ്റ് സെഞ്ചുറി നേടിയിട്ട് അഞ്ച് വര്‍ഷമായി. 2018 ഡിസംബറില്‍ ഓസ്ട്രേലിയക്കെതിരെ പെര്‍ത്തിലായിരുന്നു വിദേശ മണ്ണിലെ അവസാന സെഞ്ചുറി. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയ ശേഷം നാലു വര്‍ഷത്തോളം ടെസ്റ്റ് സെഞ്ചുറി നേടാന്‍ കഴിയാതിരുന്ന കോഹ്ലി ഈ വര്‍ഷം മാര്‍ച്ചില്‍ ഓസ്ട്രേലിയക്കെതിരെ ആണ് അവസാന ടെസ്റ്റ് സെഞ്ചുറി നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: