കോട്ടപ്പാറ (കാസര്‍കോട്): കര്‍ക്കടകത്തിന്റെആധിയും വ്യാധിയും അകറ്റാന്‍ കര്‍ക്കടക തെയ്യങ്ങള്‍ വരവായി. ഇനിയുള്ള ഒരു മാസം ആസുരതാളത്തിനൊപ്പം ഉയരുന്ന കാല്‍ ചിലമ്പൊലി നാദം നാടിന്റെ ഗ്രാമവീഥികളില്‍ ഉയര്‍ന്നു കേള്‍ക്കും. കോരിച്ചെരിയുന്ന മഴയെ വകവയ്‌ക്കാതെ വീടിന്റെ പടികടന്നെത്തുന്ന ഐശ്വര്യത്തെ നിലവിളക്കേന്തി നാടും വീടും സ്വീകരിക്കും. പഞ്ഞമാസമായ കര്‍ക്കടകത്തിലെ ആധിയും വ്യാധിയും അകറ്റാനാണ് കര്‍ക്കടക തെയ്യങ്ങള്‍ വീടുകളിലെത്തുന്നത്.
മലയ, വണ്ണാന്‍, നാല്‍ക്കത്തായ സമുദായത്തില്‍ പെട്ടവരാണു കര്‍ക്കടക തെയ്യങ്ങള്‍ കെട്ടിയാടുന്നത്. സമുദായത്തിലെ പ്രായം കുറഞ്ഞകുട്ടികളാണു തെയ്യം കെട്ടുക. മലയ സമുദായക്കാര്‍ആടിവേടന്‍(ശിവന്‍), വണ്ണാന്‍ സമുദായക്കാര്‍ വേടത്തി(പാര്‍വതി), നാല്‍ക്കത്തായ സമുദായക്കാര്‍ ഗളിഞ്ചന്‍(അര്‍ജുനന്‍) തെയ്യങ്ങളാണ് കെട്ടുന്നത്. ഓരോ വീടുകളിലുമെത്തുന്ന തെയ്യം വീട്ടുകാരുടെ അനുവാദത്തോടെയാണ് ചുവട് വയ്‌ക്കുക. തെയ്യം ആടിക്കഴിഞ്ഞാല്‍ വിളക്കും തളികയുമായി വീട്ടിലെ പ്രായമായ സ്ത്രീകള്‍ മുറ്റത്തെത്തി ‘ഗുരിശി’തളിക്കും. മൂന്ന് തെയ്യത്തിനും വ്യത്യസ്തമായാണ് ഗുരിശി തയാറാക്കുക. ഓരോ വീടുകളിലും കയറിയിറങ്ങി മടങ്ങുന്ന കര്‍ക്കടക തെയ്യങ്ങള്‍ മലബാറിന്റെ മാത്രം സൗന്ദര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: