ന്യൂദല്‍ഹി: തക്കാളിയുടെ വില കുറയുന്ന പ്രവണത കണക്കിലെടുത്ത് 2023 ജൂലൈ 20 മുതല്‍ കിലോയ്‌ക്ക് 70 രൂപ നിരക്കില്‍ തക്കാളി ചില്ലറ വില്‍പ്പന നടത്താന്‍ ഉപഭോക്തൃകാര്യ വകുപ്പ് എന്‍സിസിഎഫിനും നാഫെഡിനും നിര്‍ദ്ദേശം നല്‍കി. എന്‍സിസിഎഫും നാഫെഡും സംഭരിച്ച തക്കാളി തുടക്കത്തില്‍ കിലോയ്ക്ക് 90 രൂപയ്ക്ക് ചില്ലറ വില്‍പ്പന നടത്തുകയും പിന്നീട് 2023 ജൂലൈ 16 മുതല്‍ കിലോയ്ക്ക് 80 രൂപയായികുറയ്ക്കുകയും ചെയ്തു. കിലോഗ്രാമിന് 70 രൂപയായി കുറച്ചത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യും.
കഴിഞ്ഞ ഒരു മാസത്തിനിടെ ചില്ലറ വില്‍പ്പന വില പരമാവധി വര്‍ദ്ധിച്ച പ്രധാന ഉപഭോഗ കേന്ദ്രങ്ങളില്‍ ഒരേസമയം നല്‍കുന്നതിനായി ഉപഭോക്തൃ കാര്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം എന്‍സിസിഎഫും നാഫെഡും ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ ചന്തകളില്‍ നിന്ന് തക്കാളി സംഭരിക്കാന്‍ ആരംഭിച്ചിരുന്നു.
2023 ജൂലൈ 14 മുതലാണ് ഡെല്‍ഹിഎന്‍സിആറില്‍ തക്കാളിയുടെ ചില്ലറ വില്‍പ്പന ആരംഭിച്ചത്. 2023 ജൂലൈ18 വരെ മൊത്തം 391 മെട്രിക് ടണ്‍ തക്കാളി രണ്ട് ഏജന്‍സികളും സംഭരിച്ചിട്ടുണ്ട്, ഇത് ഡെല്‍ഹിഎന്‍സിആര്‍, രാജസ്ഥാന്‍, യുപി, ബീഹാര്‍ എന്നിവിടങ്ങളിലെ പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലെ ചില്ലറ ഉപഭോക്താക്കള്‍ക്ക് തുടര്‍ച്ചയായി വിതരണം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: