ദേവന്മാരുടെ പൂജാഅര്ച്ചനകള്ക്കു വേണ്ടി പഞ്ചോപചാരം, ഷോഡശോപചാരം എന്നീ നാമങ്ങളില്‍ അറിയപ്പെടുന്ന കര്‍മ്മകാണ്ഡങ്ങളും, ക്രിയാകൃത്യങ്ങളും ഭക്തജനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനു പ്രതിഫലമായി അവര്‍ക്ക് കിട്ടിയതെന്തെന്ന് അവര്‍ക്കേ പറയാനാവൂ. എന്നാല്‍ മുമ്പ് പറഞ്ഞ സാധനകള്‍ തീര്‍ച്ചയായും വിശ്വാസപൂര്‍വ്വം നവധാഭക്തിയായി അനുഷ്ഠിക്കുവാനും അതുമൂലം പ്രത്യക്ഷവും അപ്രത്യക്ഷവുമായ രൂപത്തില്‍ അന്തസ്സാര്‍ന്ന നേട്ടങ്ങള്‍ സ്വാഭാവികമായി ലഭിച്ചുവോ എന്ന് നോക്കുവാനും സാധിക്കും.
രാജവീഥിയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് വഴി തെറ്റുകയില്ല. കുറുക്കുവഴി ചാടി പ്രയത്നമൊന്നും കൂടാതെ ഉടനടി വളരെ ഏറെ നേടാനുള്ള ആവര്ത്തിയുള്ളവരാണ് വഴി തെറ്റി അലയുന്നത്. കുഴഞ്ഞ മനഃസ്ഥിതിയില്‍ പെട്ടെന്ന് ഇന്ദ്രനെപ്പോലുള്ള പ്രൗഢിയും കുബേരനെപ്പോലുള്ള വൈഭവവും എവിടെ നിന്നെങ്കിലും കൈക്കലാക്കി കൊണ്ടുവരാനുള്ള മനോവൃത്തിയാണ് ആളുകളെ സംഭ്രാന്തരാക്കുന്നത്. ഇങ്ങനെ ഉള്ള അളുകള്‍ സാധനയിലൂടെ സിദ്ധി എന്ന സിദ്ധാന്തത്തെ കളങ്കപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുകയാണ് പതിവ്.
ഒമ്പതു ഗുണങ്ങളെ പ്രതിനിധീകരിക്കുന്ന ഒമ്പതു നൂലുകള്‍ ചേര്‍ന്ന യജ്ഞോപവീതം (പൂണൂല്) ധരിക്കുന്നതുകൊണ്ട് സൂചിപ്പിക്കുന്നത്, പ്രപഞ്ചഭൂതങ്ങളാല് നിര്‍മ്മിക്കപ്പെട്ട രക്തം, മാംസം, അസ്ഥി എന്നിങ്ങനെ ഉള്ള പദാര്‍ത്ഥങ്ങള്‍ കൂട്ടി ഇണക്കി ഉണ്ടാക്കപ്പെട്ട ഈ മാനവ ശരീരത്തെ നവരത്നഹാരത്തില് സുശോഭിതമാക്കണമെങ്കില്, ആ ഒമ്പത് ഗുണങ്ങളെ ചിന്തയിലും സ്വഭാവത്തിലും പെരുമാറ്റത്തിലും അതായത് ഗുണത്തിലും കര്‍മ്മത്തിലും സ്വഭാവത്തിലും ആഴത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശുഷ്കാന്തിയോടെ പ്രയത്നിക്കണം എന്നാണ്.
ഈ കായാകല്പത്തിനുവേണ്ടി പുറമെയുള്ള വൈദ്യനെ ആശ്രയിക്കേണ്ട ആവശ്യമില്ല. ച്യവന മഹര്‍ഷിക്കു പുനര്‍യൗവ്വനം ലഭിച്ചതുപോലെയുള്ള യോഗമാണിത്. ഇതിന് അശ്വനികുമാരന്മാരുടെ അനുഗ്രഹം ഒട്ടും തന്നെ പ്രതീക്ഷിക്കേണ്ടതില്ല. സമഗ്രമായ ഉദാത്തീകരണത്തിന്റെ, മൃഗത്തിനെ ദേവതയാക്കുന്ന മഹത്തായ നേട്ടമാണിത്. ഇത് ഒരു കാലത്ത് ‘ദ്വിജത്വം’ രണ്ടാം ജന്മം എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഇതില്‍ ആകൃതിയല്ല, പ്രകൃതിയാണ് മാറുന്നത്.
മനുഷ്യന് ഏതു സ്ഥിതിയില്‍ കഴിഞ്ഞാലും അവന് ആ മേഖലയില്‍ ശ്രേഷ്ഠത അനായാസം ലഭിക്കും. വിഭിന്ന വര്‍ഗങ്ങളും, മതങ്ങളും, മതവിഭാഗങ്ങളും ധര്മ്മധാരണയെ പലപല സംഖ്യകളിലായിട്ടാണ് കണക്കു കൂട്ടിയിരിക്കുന്നത്. അതിന്റെ സ്വരൂപവും പ്രയോഗവും താന്താങ്ങളുടെ വിശ്വാസപ്രകാരം പ്രതിപാദിക്കുകയും ഉപദേശിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതിയില്‍ പല യിടത്തു നിന്നു കറന്നെടുത്ത പാല് സമ്മിശ്രണം ചെയ്ത് ഒരേ മത്തു കൊണ്ട് കടഞ്ഞ് ഒരേ രൂപത്തിലും ഒരേ പേരിലുമുള്ള വെണ്ണ എടുക്കുന്നതിന്റെ പ്രയോജനത്വവും ആവശ്യവും മനസ്സിലാക്കിയിരിക്കേ, മേല്പറഞ്ഞ ഒമ്പത് രത്നങ്ങള്‍ പതിച്ച മാല സര്വ്വപ്രിയവും സര്‍വ്വരാലും അംഗീകൃതവുമായ ആഭരണമായി കരുതാം.
മധുരം മധുരം എന്നു ചൊല്ലിക്കൊണ്ടിരിക്കുകയും അതിന്റെ സ്വരൂപത്തെയും സ്വാദിനെയും പറ്റി ആലങ്കാരികമായി വര്‍ണ്ണിച്ചുകൊണ്ടിരിക്കുകയും മാത്രം ചെയ്താല്‍ വായ് മധുരിക്കുകയോ, വയറു നിറയുകയോ ചെയ്യുകയില്ല. അതിന്റെ സ്വാദ് ആസ്വദിക്കാനും ഫലം നേടാനുമുള്ള ഒരേ മാര്‍ഗ്ഗം വര്‍ണ്ണിച്ചു കൊണ്ടിരുന്ന പദാര്‍ത്ഥം ഭക്ഷിക്കുകയും ദഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. യാതൊന്നിനെ ധാരണം ചെയ്യുന്നുവോ അതിനാണ് ധര്‍മ്മം എന്ന് പറയുന്നത്. കഥകളും പ്രഭാഷണങ്ങളും കേള്‍ക്കുകയും പറയുകയും ചെയ്തുകൊണ്ട് ആ ആവശ്യം നിറവേറുകയില്ല. യാതൊരു പ്രക്രിയയുടെ മാഹാത്മ്യത്തെപറ്റി പറഞ്ഞുകൊണ്ടും കേട്ടുകൊണ്ടും ഇരിക്കുന്നുവോ അത് പ്രായോഗികത്വത്തിലേക്ക് പകര്ത്തിയെങ്കിലേ കാര്യം നടക്കൂ. വ്യായാമം ചെയ്യാതെ ആര്‍ക്കെങ്കിലും ഗുസ്തിക്കാരന് ആകാന്‍ കഴിയുമോ? ഇതുപോലെ ധര്‍മ്മത്തിന്റെ തത്വശാസ്ത്രത്തെ പ്രായോഗിക ജീവിതത്തിലേക്ക് പകര്‍ത്തുകയല്ലാതെ മറ്റു പോംവഴി ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: