ന്യുദല്‍ഹി: നിലവിലുള്ള കോവിഡ്19 സാഹചര്യവും ലോകമെമ്പാടും കോവിഡ് 19 വാക്‌സിനേഷന്‍ നല്‍കുന്നതില്‍ നേടിയ സുപ്രധാന നേട്ടങ്ങളും കണക്കിലെടുത്ത്, കേന്ദ്ര ആരോഗ്യ മന്ത്രാലയം കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച അന്താരാഷ്‌ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ ലഘൂകരിച്ചു.
2023 ജൂലൈ 20 പുലര്‍ച്ചെ 12 മണി മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഇന്ത്യയിലേക്കുള്ള അന്താരാഷ്‌ട്ര യാത്രക്കാരില്‍ നിന്ന് ക്രമമില്ലാതെ തെരെഞ്ഞെടുത്ത 2% പേരുടെ ആര്‍ടിപിസിആര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധന ആവശ്യകതകള്‍ ഇപ്പോള്‍ ഉപേക്ഷിച്ചു.
എന്നിരുന്നാലും, കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ വിമാനക്കമ്പനികളും അന്താരാഷ്‌ട്ര യാത്രക്കാരും പാലിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ക്കുള്ള മുന്‍ ഉപദേശം തുടര്‍ന്നും ബാധകമാകും. പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ (https://www.mohfw.gov.in/) ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കോവിഡ്19 സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: