ഗുരുവായൂര്‍: പുരാതന നായര്‍ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ തെക്കുമുറി മാധവന് നായരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ‘പിതൃസ്മൃതി പുരസ്കാരം’ ഗുരുവായൂര്‍ ക്ഷേത്ര കീഴ്ശാന്തിയും, അതിരുദ്ര യജ്ഞാചര്യനുമായ കിഴിയേടം രാമന് നമ്പൂതിരിക്ക് സമ്മാനിച്ചു. 10001 രൂപയും, ഫലകവും അടങ്ങിയ പുരസ്കാരം, ഗുരുവായൂര്‍ രുഗ്മിണി റീജന്‍സിയില്‍ ചേര്‍ന്ന പിതൃസ്മൃതി സദസിലാണ് സമ്മാനിച്ചത്.
കൂട്ടായ്മ കുടുംബാംഗങ്ങളില്‍ നിന്ന് മണ്മറഞ്ഞ ഇരുപത്തിയഞ്ചോളം കുടുംബനാഥന്മാരുടെ അലങ്കരിച്ച ഛായാചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി. ഗുരുവായൂര്‍ നഗരസഭ ചെയര്മാന് എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡണ്ട് കെ.ടി. ശിവരാമന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. അരനൂറ്റാണ്ടോളം ദിനംപ്രതിയും, വാവുബലി തുടങ്ങിയ വിശേഷദിനങ്ങളിലും ബലി തര്‍പ്പണം നടത്തുന്ന കര്മാചാര്യന് രാമകൃഷ്ണന് ഇളയതിനെ വസ്ത്രവും, ദക്ഷിണയും നല്കി വേദിയില്‍ ഗുരുവന്ദനം നടത്തി.
മരിച്ചവരുടെ പേരില്‍ നല്കപ്പെടുന്ന എന്‍ഡോവ്മെന്റ് വകയായി, മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് പതിനഞ്ച് പേര്‍ക്ക് മമ്മിയൂര്‍ ദേവസ്വം ചെയര്മാന് ജി.കെ. പ്രകാശന് ചടങ്ങില്‍ വിതരണം ചെയ്തു. മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ജനു ഗുരുവായൂര്‍ ആദര വ്യക്തിത്വ പരിചയവും, ചീഫ് കോഓര്‍ഡിനേറ്ററും, ചിങ്ങമഹോത്സവ സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായ അഡ്വ.. രവിചങ്കത്ത് പദ്ധതി വിവരണവും നടത്തി. ബാലന് വാറണാട്ട് ആമുഖപ്രസംഗവും നടത്തി.
കൂട്ടായ്മ സെക്രട്ടറി അനില്‍ കല്ലാറ്റ്, യോഗക്ഷേമസഭ സെക്രട്ടറി ശരത് തിരുവാലൂര്‍, ക്ഷേത്രായൂര്‍ ട്രസ്റ്റ് എം.ഡി. ഡോ: കെ. കൃഷ്ണദാസ്, കൂട്ടായ്മ വൈസ് പ്രസിഡണ്ട് ശശി കേനാടത്ത്, കൃഷ്ണണനാട്ടം വേഷ കലാകാരന് മുരളി അകമ്പടി എന്നിവര്‍ സംസാരിച്ചു. ശ്രേഷ്ഠമായ പിതൃസ്മൃതി സദസിന് ശ്രീധരന് മാമ്പുഴ, മുരളി മുള്ളത്ത്, രവി വട്ടരങ്ങത്ത്, അരവിന്ദന് കോങ്ങാട്ടില്‍, എം. ശ്രീനാരായണന്, വി. ബാലകൃഷ്ണന് നായര്‍, സേതു കരിപ്പോട്ട്, ബാബു വീട്ടീലായില്, മുരളി മണ്ണുങ്ങല്‍, ഗുരുവായൂര്‍ ജയപ്രകാശ്, ഇ.യു. രാജഗോപാല്‍, കെ. ഹരിദാസ്, ടി. ദാക്ഷായിണി, സരള മുള്ളത്ത്, രാധാ ശിവരാമന്, നിര്‍മല നായകത്ത്, ഉദയ ശ്രീധരന്, കോമളം നേശ്യാര്‍, കാര്‍ത്തിക കോമത്ത്, രാധാമണി ചാത്തനാത്ത് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. സമ്മേളനാനന്തരം സ്നേഹവിരുന്നും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: