കൊച്ചി: പി.വി. അന്‍വര്‍ എംഎല്‍എക്കെതിരായ മിച്ചഭൂമി കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എംഎല്‍എയും കുടുംബാംഗങ്ങളും കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവുപ്രകാരം സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ വ്യക്തമാക്കേണ്ടിവരും. ഇക്കാര്യം വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞ ദിവസം കോടതി നിര്‍ദേശം നല്‍കിയിരുന്നു. കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യംതള്ളി ആയിരുന്നു നിര്‍ദ്ദേശം.
മലപ്പുറം ജില്ലാ വിവരാവകാശ പ്രവര്‍ത്തക കൂട്ടായ്മ കോഓര്‍ഡിനേറ്റര്‍ കെ വി ഷാജി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മിച്ചഭൂമി കൈവശം വച്ചെന്ന പരാതിയില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ 2021 ലും 2022 ലും ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപ്പായിരുന്നില്ല. തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: