ധാക്ക: ബംഗ്ലാദേശ് പര്യടനത്തിനെത്തിയ ഇന്ത്യയ്ക്ക് ഇന്ന് രണ്ടാം ഏകദിന പരീക്ഷണം. ട്വന്റി20 പരമ്പര 2-1ന് നേടിയ ഇന്ത്യ ഞായറാഴ്ച ആദ്യ ഏകദിനത്തില്‍ നേരിട്ട അപ്രതീക്ഷിത പരാജയത്തിന്റെ ഞെട്ടലിലാണ്. ഇന്ന് ജയിച്ചില്ലെങ്കില്‍ പരമ്പര നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗറും സംഘവും.
ഞായറാഴ്ച മിര്‍പുറില്‍ നടന്ന ആദ്യ ഏകദിനം മഴ കളിമുടക്കിയിരുന്നു. തുടര്‍ന്ന് ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം മത്സരം 44 ഓവറായി ചുരുക്കി നടത്തി. ആദ്യം ബാറ്റ് ചെയ്ത് 43 ഓവറില്‍ ബംഗ്ലാദേശ് 152 റണ്‍സില്‍ ഇന്ത്യ ഓള്‍ഔട്ടാക്കി. ചെറിയ സ്കോര്‍ പിന്തുടര്‍ന്ന ഇന്ത്യ വല്ലാതെ ഞെട്ടിച്ചു. 35.5 ഓവറില്‍ 112 റണ്‍സിന് എല്ലാവരും പുറത്തായി. 40 റണ്‍സിന്റെ തോല്‍വി. ബംഗ്ലാദേശിന് ഇത് ചരിത്ര വിജയമായിരുന്നു. വനിതാ ക്രിക്കറ്റില്‍ ബംഗ്ലാദേശ് ഇന്ത്യയെ ആദ്യമായി ഏകദിനത്തില്‍ തോല്‍പ്പിച്ച മത്സരമായിരുന്നു അത്.
ആ ഞെട്ടിക്കുന്ന തോല്‍വിയുടെ ആഘാതം മറയ്ക്കാന്‍ ഇന്ത്യയ്ക്ക് ഇന്ന് കരുത്തോടെ ജയിച്ചേ പറ്റൂ അതിനായാണ് ഹര്മന് പ്രീത് കൗറും. രാവിലെ 9ന് മത്സരം ആരംഭിക്കും. മിര്‍പുര്‍ തന്നെയാണ് വേദി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ശനിയാഴ്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: