Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരേ ഒരു ജനകീയന്‍

നിയമസഭയ്‌ക്കകത്തും പുറത്തും ഏല്‍പ്പിക്കുന്ന പരിക്കുകള്‍ പകയോടെയും വിദ്വേഷത്തോടെയും കാണുന്ന ശീലമില്ല. സൗമ്യമായ പ്രതികരണം. സ്‌നേഹപൂര്‍വമായ ഇടപെടല്‍. ഒരു പത്രപ്രവര്‍ത്തകനോടുപോലും കടക്ക് പുറത്ത് എന്ന് പറയാത്ത മുഖ്യമന്ത്രി...

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Jul 18, 2023, 10:55 pm IST
in Kerala

ഭരണത്തിലായാലും പ്രതിപക്ഷത്തായാലും ഒരുപോലെ. ആലങ്കാരികതയില്ല, ആര്‍ഭാടമില്ല. വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയും പെരുമാറുകയും ചെയ്യുന്ന പ്രകൃതം. ജനങ്ങളെ ഒഴിവാക്കിയുള്ള ഒരു ദിവസം ഊഹിക്കാന്‍ പോലും കഴിയാത്ത പ്രവര്‍ത്തനരീതി. ബെഡ്‌റൂമില്‍ പോലും പരിഭവം പറയാനും പരാതികള്‍ കേള്‍ക്കാനും  സമയവും സന്ദര്‍ഭവും നല്‍കുന്ന അപൂര്‍വവ്യക്തിത്വം. അതാണ് ഉമ്മന്‍ചാണ്ടി. ജനനേതാക്കളെ ഒരുപാടു കണ്ടിട്ടുണ്ട്.  അര്‍ത്ഥത്തിലും അക്ഷരത്തിലും  ജനകീയന്‍… ഉമ്മന്‍ചാണ്ടി എന്ന കുഞ്ഞൂഞ്ഞ്.

27-ാം വയസ്സില്‍ തുടങ്ങിയതാണ് നിയമസഭാ പ്രവര്‍ത്തനം. 1970 മുതല്‍ 2021 വരെ തുടര്‍ച്ചയായി ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ച നേതാവ് മറ്റൊരാളില്ല. സാധാരണ ജനങ്ങള്‍ക്കാണ് മുന്തിയ പരിഗണന എന്ന് ചിന്തിക്കുകയും അതനുസരിച്ച് പ്രവര്‍ത്തനം ആവിഷ്‌ക്കരിക്കുകയും ചെയ്തു. അതിനുവേണ്ടിയാണ് ഭരണാധികാരിയായിരിക്കെ ജനസമ്പര്‍ക്ക് പരിപാടി ആവിഷ്‌ക്കരിച്ചത്. അതാണ് ‘അതിവേഗം ബഹുദൂരം’ എന്ന പേരിലറിയപ്പെട്ട പരിപാടി. ന്യായമെന്ന് തോന്നുന്ന ഒരു കാര്യവും വച്ചുതാമസിപ്പിക്കുന്ന പ്രകൃതം അദ്ദേഹത്തിനുണ്ടായിരുന്നില്ല.

നിയമസഭയ്‌ക്കകത്തും പുറത്തും ഏല്‍പ്പിക്കുന്ന പരിക്കുകള്‍ പകയോടെയും വിദ്വേഷത്തോടെയും കാണുന്ന ശീലമില്ല. സൗമ്യമായ പ്രതികരണം. സ്‌നേഹപൂര്‍വമായ ഇടപെടല്‍. ഒരു പത്രപ്രവര്‍ത്തകനോടുപോലും കടക്ക് പുറത്ത് എന്ന് പറയാത്ത മുഖ്യമന്ത്രി…  

കേസരിട്രസ്റ്റിന്റെ ചെയര്‍മാനും പത്രപ്രവര്‍ത്തക യൂണിയന്റെ പ്രസിഡന്റുമായിരിക്കെ ഉണ്ടായ ഒരുനുഭവം. കേസരിട്രസ്റ്റിന് ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കാന്‍ 15 ലക്ഷം രൂപ ചോദിച്ചിരുന്നു. കെ. ശങ്കരനാരായണന്‍ ധനമന്ത്രിയായിരിക്കെ സന്തോഷപൂര്‍വം അത് അംഗീകരിച്ചു. പക്ഷെ പെട്ടെന്ന് ധനമന്ത്രി മാറി. വക്കം പുരുഷോത്തമന്‍ ധനമന്ത്രിയായി. ധനമന്ത്രിയെ സമീപിച്ചപ്പോള്‍ ‘നോക്കട്ടെ’ എന്ന മറുപടിയായിരുന്നു പലതവണ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടു കാര്യം പറഞ്ഞു. ഉത്സാഹപൂര്‍വം അതേറ്റെടുത്തു കുറിപ്പും എഴുതി. ‘ഇതിന്റെ പിന്നില്‍ തന്നെ പോകണ’മെന്ന ഉപദേശവും തന്നു. പക്ഷേ ദൈവം കനിഞ്ഞാലും പൂജാരി അനുഗ്രഹിക്കാത്ത അവസ്ഥ. കാശ് കിട്ടിയില്ലെങ്കിലും മുഖ്യമന്ത്രിയുടെ പരിശ്രമം പ്രശംസനീയം തന്നെയായിരുന്നു.

മാറാട് സംഭവം നടക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി യുഡിഎഫ് കണ്‍വീനറായിരുന്നു. മാറാട് പ്രശ്‌നം പരിഹരിക്കാന്‍ പ്രയത്‌നിച്ചതിന്റെ പേരില്‍ ഏറെ പ്രശംസ നല്‍കിയ ഉമ്മന്‍ചാണ്ടി ചെയര്‍മാനായ പത്രപ്രവര്‍ത്തക അക്രഡിറ്റേഷന്‍ കമ്മറ്റി, ഹൗസിങ് കമ്മറ്റി എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്. പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയും പാഠപുസ്തകവുമാണ് അദ്ദേഹത്തിന്റെ ജീവിതം. 2004ല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം സക്രിയപ്രവര്‍ത്തനമാണ് ഏറ്റെടുത്തത്.  

കേരളത്തെ ഒരു വികസിത സംസ്ഥാനമാക്കി മാറ്റുന്നതില്‍ സ്വപ്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയത്‌നിച്ച രാഷ്‌ട്രീയക്കാരനായിരുന്നു ഉമ്മന്‍ചാണ്ടി. വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വമനോഭാവം വളര്‍ത്തുന്നതിനും  മുന്നോട്ടുവരുന്നവരെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ആരോഗ്യമേഖലയില്‍ പ്രത്യേകിച്ച് എല്ലാ ജില്ലകളിലും മെഡിക്കല്‍കോളജുകള്‍ സ്ഥാപിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.

Tags: congressകേരള സര്‍ക്കാര്‍മുഖ്യമന്ത്രിUmmanchandy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.