ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്ലിം രാജ്യങ്ങള്‍ക്കു നല്കുന്ന പ്രത്യേക പരിഗണനയെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ അഭിനന്ദിച്ചു. മുസ്ലിം രാജ്യങ്ങളുമായി നിലവില്‍ ഇന്ത്യക്ക് എക്കാലത്തേക്കാളും മികച്ച ബന്ധമാണുള്ളതെന്നും അദ്ദേഹം സിഎന്‍എന്‍ ന്യൂസ് 18 കോണ്‍ക്ലേവില്‍ പറഞ്ഞു.
ഇസ്ലാമിക രാജ്യങ്ങളിലേക്കു കൂടി എത്താന്‍ മോദി കാണിച്ച താത്പര്യം അനുകരണീയമാണ്. ഇതിലും മികച്ച രീതിയില്‍ ഈ വിഷയം കൈകാര്യം ചെയ്യാനാകില്ല. പ്രധാനപ്പെട്ട മുസ്ലിം രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധം ഇപ്പോള്‍ എക്കാലത്തേക്കാളും മെച്ചപ്പെട്ടു. ഇക്കാര്യത്തില്‍ ഞാന്‍ മുന്‍പ് ഉന്നയിച്ചിരുന്ന വിമര്‍ശനങ്ങള്‍ ഏറ്റവും സന്തോഷത്തോടെ തന്നെ പിന്‍വലിക്കുന്നു, തരൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: