ന്യൂദല്‍ഹി : എസ് എന്‍ സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി.സെപ്തംബര്‍ 12 ന് പരിഗണിക്കാനാണ് കേസ് മാറ്റിയത്. സിബിഐ അഭിഭാഷകന്‍ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ് വി രാജുവിന്റെ അസൗകര്യം കണക്കിലെടുത്താണ് കേസ് മാറ്റിയത്. ചൊവ്വാഴ്ചത്തേക്ക് മാറ്റണമെന്ന് സി ബി ഐ ആവശ്യപ്പെട്ടെങ്കിലും അന്ന് അസൗകര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചു. ഹര്‍ജികള്‍ പരിഗണിക്കുന്നത് സെപ്തംബറിലേക്ക് മാറ്റണമെന്ന് സാല്‍വെ ആവശ്യപ്പെട്ടു.
മലയാളിയായ ജസ്റ്റിസ് സി. ടി രവികുമാര്‍ പിന്‍മാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്. ഹൈക്കോടതിയില്‍ താന്‍ ഈ കേസില്‍ വാദം കേട്ടിരുന്നുവെന്ന കാരണത്താലാണ് ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്‍മാറിയത്. ഇതുവരെ 34 തവണയാണ് ലാവ്‌ലിന്‍ കേസ് മാറ്റിവച്ചിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐയുടെ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. വൈദ്യുതി വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.മോഹന ചന്ദ്രന്‍, മുന്‍ അക്കൗണ്ട്‌സ് മെമ്പര്‍ കെ.ജി.രാജശേഖരന്‍ നായര്‍, കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ എം.കസ്തൂരി രങ്ക അയ്യര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.എ.സിദ്ദാര്‍ത്ഥ മേനോന്‍, എസ്.എന്‍.സി ലാവ് ലിന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റ് , അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ വൈദ്യുതി വകുപ്പ് മുന്‍ ജോയിന്റ് .സെക്രട്ടറി എ.ഫ്രാന്‍സിസ് എസ്.എന്‍.സി ലാവ് ലിന്‍ കമ്പനി എന്നിവരാണ് പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: