ന്യൂദല്‍ഹി: യുപിഐ പണമിടപാടുകള്‍ ഇന്തോനേഷ്യയിലും ആരംഭിക്കും. ഗുജറാത്തിലെ ഗാന്ധിനഗില് ധനമന്ത്രിമാരുടെയും സെന്റര്‍ ബാങ്ക് ഗവണര്മാരുടെയും ജി20 യോഗത്തിനിടെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്, ഇന്തോനേഷ്യന്‍ ധനമന്ത്രി മുല്യാനി ഇന്ദ്രാവതിയുമായി കൂടിക്കാഴ്ചയിലാണ് ഇതിന് ധാരണയായത്.
കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ യുപിഐ വഴി പണമിടപാടുകള്‍ നടത്തുന്നതിനും യുഎഇയില്‍ ഇന്ത്യന്‍ കറന്‍സി ഉപയോഗിച്ച് വിനിമയം നടത്തുന്നതിനുമുള്ള ധാരണാപത്രത്തില്‍ ഇന്ത്യ ഒപ്പുവച്ചിരുന്നു. ഇന്തോനേഷ്യയുമായുള്ള ഉഭയകക്ഷി നിക്ഷേപം, സാമ്പത്തിക സേവനങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക ഇടപാടുകളുടെ സുതാര്യത എന്നിവ സുഗമമാകാന്‍ ഈ നീക്കം സഹായകരമാകുമെന്ന് നിര്‍മല സീതാരാമന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: