കോഴിക്കോട്: സിപിഎമ്മിലെ മുസ്ലിം വനിതാ നേതാക്കളായ കാനത്തില്‍ ജമീലയോ പി.കെ. സൈനബയോ പോലും പങ്കെടുക്കാത്ത സിപിഎമ്മിന്റെ ഏകസിവില്‍ നിയമത്തെക്കുറിച്ചുള്ള കോഴിക്കോട്ടെ സെമിനാര്‍ വെറും പ്രഹസനമായി. സിപിഎം ക്ഷണിച്ചിരുന്നെങ്കിലും സെമിനാറില്‍ പങ്കെടുക്കാതിരുന്ന ഖദീജ മുംതാസ് പറഞ്ഞത് സെമിനാല്‍ സമസ്തയെ സന്തോഷിപ്പിക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ള രാഷ്ട്രീയ തന്ത്രമായിരുന്നു എന്നാണ്.
“നടന്നത് സെമിനാറല്ല. വെറും രാഷ്ട്രീയ പൊതുയോഗമാണ്. മുസ്ലിം സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധമുള്ള ഏക സിവില്‍ കോഡിനെക്കുറിച്ച് ഒരു സെമിനാര്‍ നടത്തുമ്പോള്‍ മുസ്ലിം സ്ത്രീകളെ പങ്കെടുപ്പിക്കണം. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ വേണം. ഇതൊന്നുമില്ല.”- എഴുത്തുകാരി കൂടിയായ ഖദീജ മുംതാസ് പറയുന്നു.
വേദിയില്‍ ആകെ സ്ത്രീകളായി ഉണ്ടായിരുന്നത് ശ്രീമതി ടീച്ചറും കോഴിക്കോട് മേയര്‍ ബീന ഫിലിപ്പും വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ പി. സതീദേവിയും മാത്രമാണ് ഉണ്ടായിരുന്നത്. ഇവരില്‍ ശ്രീമതി ടീച്ചര്‍ക്ക് മൈക്ക് കിട്ടിയത് പുരുഷ നേതാക്കള്‍ എല്ലാ വരും പ്രസംഗിച്ച് കഴിഞ്ഞതിന് ശേഷം മാത്രമാണ്. അവര്‍ പ്രസംഗം തുടങ്ങുമ്പോള്‍ സദസ്സിലും കുറച്ചുപേരെ ഉണ്ടായിരുന്നുളൂ. കേള്‍വിക്കാരായി എത്തിയിരുന്ന വിരലിലെണ്ണാവുന്ന ഏതാനും മുസ്ലിം സ്ത്രീകളും അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു. ഇനി വേദിയില്‍ വനിതാ നേതാക്കളുടെ സീറ്റിന്റെ സ്ഥാനം നോക്കിയാല്‍ ബീനാ ഫിലിപ്പിനും സ്രീമതി ടീച്ചര്‍ക്കും ഇരിപ്പിടം കിട്ടിയത് പിന്നിലെ നിരയില്‍ ഒരു അറ്റത്ത് മാത്രം. കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗമായ ഷമീന പറയുന്നത് കേള്‍ക്കുക:” മുസ്ലിം സമുദായം അങ്ങിനെയാണ്. മൊല്ലാക്കമാരാണ് അവിടെ തീരുമാനങ്ങള്‍ എടുക്കുന്നവര്‍. സിപിഎം സംഘടിപ്പിക്കുന്ന ഒരു പരിപാടിയില്‍ കൂടുതല്‍ സ്ത്രീകളെ കൊണ്ടുവരേണ്ടതായിരുന്നു. “
കേള്‍വിക്കാരായും മുസ്ലിം സ്ത്രീകള്‍ കുറവായിരുന്നു. വിരലില്‍ എണ്ണാവുന്ന ഏതാനും പേര് മാത്രം. വാസ്തവത്തില്‍ ഇത് സമസ്തയെ സന്തോഷിപ്പിക്കാനുള്ള സിപിഎമ്മിന്റെ അടവ് മാത്രമായിരുന്നു ഈ സെമിനാറെന്ന് വിമര്‍ശനം ഉയരുകയാണ്. മുസ്ലിം സ്ത്രീകളുടെ അവകാശം സംരക്ഷിക്കാനെന്ന് ഉറക്കെ ഉദ്ഘോഷിച്ച സിപിഎം സെമിനാറില്‍ അടിമുടി പുരുഷന്മാരുടെ ആധിപത്യമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: