പോര്‍ട്ട് ബ്ലെയര്‍: വീര്‍ സവര്‍ക്കര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പുതിയ സംയോജിത ടെര്‍മിനല്‍ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 18ന് രാവിലെ 10:30ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്യും. കണക്ടിവിറ്റിയ്‌ക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്നതിന് സര്‍ക്കാരിന്റെ പ്രധാന ശ്രദ്ധ നല്‍കുന്ന ഒന്നാണ്. ഏകദേശം 710 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം, കേന്ദ്രഭരണ പ്രദേശമായ ദ്വീപിന്റെ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കും.
ഏകദേശം 40,800 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന് പ്രതിവര്‍ഷം 50 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയും. രണ്ട് ബോയിംഗ്767400, രണ്ട് എയര്‍ബസ്321 ഇനം വിമാനങ്ങള്‍ക്ക് അനുയോജ്യമായ ഒരു ഏപ്രോണ്‍, പോര്‍ട്ട് ബ്ലെയര്‍ എയര്‍പോര്‍ട്ടില്‍ 80 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ചിട്ടുണ്ട്, ഇത് ഇപ്പോള്‍ ഒരേസമയം പത്ത് വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വിമാനത്താവളത്തെ അനുയോജ്യമാക്കുന്നു.
പ്രകൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള, വിമാനത്താവള ടെര്‍മിനലിന്റെ വാസ്തുവിദ്യാ രൂപകല്‍പ്പന കടലിനെയും ദ്വീപുകളെയും ചിത്രീകരിക്കുന്ന ചിപ്പിയുടെ ആകൃതിയിലുള്ള ഘടനയോട് സാമ്യമുള്ളതാണ്. പുതിയ വിമാനത്താവള ടെര്‍മിനല്‍ കെട്ടിടത്തില്‍ ചൂട് കുറയ്‌ക്കുന്നതിനുള്ള ഇരട്ട ഇന്‍സുലേറ്റഡ് റൂഫിംഗ് സംവിധാനം, കെട്ടിടത്തിനുള്ളിലെ കൃത്രിമ വെളിച്ച ഉപയോഗം കുറയ്‌ക്കുന്നതിന് പകല്‍സമയത്ത് സമൃദ്ധമായ പ്രകൃതിദത്ത സൂര്യപ്രകാശം നല്‍കുന്നതിനുള്ള സ്‌കൈലൈറ്റുകള്‍, എല്‍ഇഡി ലൈറ്റിംഗ്, കുറഞ്ഞ ചൂട് അനുഭവപ്പെടുന്ന ഗ്ലേസിംഗ് തുടങ്ങി നിരവധി സുസ്ഥിര സവിശേഷതകള്‍ ഉണ്ട്.
ഭൂഗര്‍ഭ ജലസംഭരണിയിലെ മഴവെള്ള സംഭരണി, 100% സംസ്‌കരിച്ച മലിനജലം ലാന്‍ഡ്‌സ്‌കേപ്പിംഗിനായി പുനരുപയോഗിക്കുന്ന സ്ഥലത്തെ മാലിന്യ സംസ്‌കരണ പ്ലാന്റ്, 500 ഗണ ശേഷിയുള്ള സൗരോര്‍ജ്ജ പ്ലാന്റ് എന്നിവ ടെര്‍മിനല്‍ കെട്ടിടത്തിന്റെ മറ്റ് ചില സവിശേഷതകളാണ്. ആന്‍ഡമാന്‍ നിക്കോബാറിലെ അതിമനോഹരമായ ദ്വീപുകളിലേക്കുള്ള ഒരു കവാടമെന്ന നിലയില്‍, പോര്‍ട്ട് ബ്ലെയര്‍ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്.
വിശാലമായ പുതിയ ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ കെട്ടിടം വ്യോമഗതാഗതം വര്‍ധിപ്പിക്കുകയും മേഖലയിലെ ടൂറിസം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും. പ്രാദേശിക സമൂഹത്തിന് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഉത്തേജനം നല്‍കുന്നതിനും ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: