ശ്രീനഗര്‍: തീവ്രവാദബന്ധത്തിന്റെ പേരില്‍ മൂന്ന് കശ്മീര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കശ്മീര്‍ ഭരണകൂടം. എന്നാല്‍ എന്തിന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുവെന്ന് ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. സംസ്ഥാനത്ത് സുസ്ഥിരമായ അസ്വസ്ഥതകള്‍ സ്ഥാപിക്കുകയാണ് ജമ്മു ഭരണകൂടമെന്നായിരുന്നു മെഹ് ബൂബ മുഫ്തി ട്വിറ്ററില്‍ പ്രതികരിച്ചത്.
തൊഴിലില്ലായ്മ നിലനില്ക്കുമ്പോള് തീവ്രവാദ ബന്ധം ആരോപിച്ച് ജീവിത മാര്‍ഗ്ഗം തന്നെ ക്രിമിനല്‍ വല്ക്കരിക്കുന്നത് ഭരണകൂടത്തിലുള്ള ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നായിരുന്നു മെഹ് ബൂബ മുഫ്തിയുടെ പ്രതികരണം. ഭരണഘടനയുടെ 311(2) വകുപ്പ് ദുരുപയോഗം ചെയ്താണ് ഇത് നടപ്പാക്കുന്നതെന്നും മെഹ്ബൂബ മുഫ്തി ആരോപിച്ചു.
എന്നാല്‍ തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുത്ത് മുന്നേറുകയാണ് കശ്മീര്‍ ഭരണകൂടം. തീവ്രവാദ സംഘടനകളുമായി ബന്ധം പുലര്‍ത്തിയതിനാണ് മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടത്. ഭരണഘടനയിലെ 311ാം വകുപ്പ് പ്രകാരം ഒരു പൊലീസുകാരനെയും കശ്മീര്‍ സര്‍വ്വകലാശായിലെ വക്താവും ഉള്‍പ്പെടെ മൂന്ന് പേരെ പിരിച്ചുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: