ശിവഗിരി: വടക്കേ മലബാറില്‍ ശിവഗിരി മഠത്തിന്റെ സാന്നിധ്യം ഉറപ്പാക്കി കാസര്‍കോട് ബങ്കളത്ത് ശാഖാ ആശ്രമ മന്ദിരത്തിന് കുറ്റിയടിച്ചു. കര്‍ണാടകയില്‍ ശിവഗിരി മഠത്തിന്റെ ചുമതല വഹിക്കുന്ന സ്വാമി സത്യാനന്ദ തീര്‍ത്ഥയാണ് കുറ്റിയടിക്കല്‍ കര്‍മം നിര്‍വ്വഹിച്ചത്. മനുഷ്യകുലത്തെ ഒന്നായി കാണാനാണ് ശ്രീനാരായണ ഗുരുദേവന് പഠിപ്പിച്ചതെന്നും ഗുരുവിന്റെ ദര്‍ശനം കൂടുതല്‍ വ്യാപകമായി പ്രചരിപ്പിക്കേണ്ടതു കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും സ്വാമി സത്യാനന്ദ തീര്‍ത്ഥ പറഞ്ഞു.
സ്വാമി പ്രേമാനന്ദ, ഫാ. ലൂയിസ് മരിയദാസ്, അബൂബക്കര്‍ സിദ്ദീഖ് ഹസനി, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, വൈസ് പ്രസിഡന്റ് വി. പ്രകാശന്, സ്വാമി സാധുവിനോദന്‍, ചെറുവത്തൂര്‍ നാരായണ ഗുരുകുലത്തിലെ സ്വാമി അനില്‍ പ്രാണേശ്വരന്, ബങ്കളം ആശ്രമം സെക്രട്ടറിയുടെ ചാര്‍ജ് വഹിക്കുന്ന സ്വാമി സുരേശ്വരാനന്ദ, അഡ്വ. കെ.സി. ശശീന്ദ്രന്, എസ്എന്‍ഡിപി വെള്ളരിക്കുണ്ട് യൂണിയന് പ്രസിഡന്റ് വി.എസ്. സോമന്, സെക്രട്ടറി വിജയരംഗന്‍, ഉദയന്നൂര്‍ സുകുമാരന്‍, മധു ബങ്കളം, പ്രമോദ് കരുവളം, രാമകൃഷ്ണന് നീലേശ്വരം, സുനില്‍ പേപ്പതിയില്‍, അപ്പുകുട്ട കുറുപ്പ്, സുകുമാരന്‍ തീര്‍ത്ഥംകര, ഇ.ബി. അജയന്, ആനന്ദന് ചായ്യോത്ത്, ശ്രീകല നീലേശ്വരം, രഞ്ജിനി നാരായണന്, പ്രസാദ് ശാന്തി, വിനോദ് ആറ്റിപ്പില്‍, ഇ.വി. അരുണ്‍ ചെറുപുഴ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: