കോട്ടയം: ഇലവീഴാപൂഞ്ചിറ ക്ഷേത്രവും ഭൂമിയും ചിറയും കൈയേറി ഹാപ്പിനെസ് പാര്‍ക്ക് നിര്‍മിക്കാനുള്ള ഇടതുപക്ഷ-കേരള കോണ്‍ഗ്രസ് കൂട്ടുകച്ചവടത്തില്‍ നിന്ന് തോമസ് ചാഴിക്കാടന് എംപിയും മേലുകാവ് ഗ്രാമപഞ്ചായത്തും പിന്മാറണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു ആവശ്യപ്പെട്ടു.
മേലുകാവിലെ മലയോര വിഭാഗങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് മതപരമായ ചടങ്ങുകള്‍ നടത്തുന്നതിന് ഏക ആശ്രയമാണ് ഇലവീഴാപൂഞ്ചിറ ക്ഷേത്ര ഭൂമിയും ചിറയും. ടൂറിസം പദ്ധതിയുടെ മറവില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ക്ഷേത്രവും ഭൂമിയും ചിറയും കൈയേറി കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്താനുള്ള ശ്രമമാണ് തോമസ് ചാഴിക്കാടനിലൂടെയും പഞ്ചായത്ത് ഭരണസമിതിയിലൂടെയും ലക്ഷ്യമിടുന്നത്.
ക്ഷേത്രച്ചിറയുടെ പുനര്‍നിര്‍മാണ വേളയില്‍ ക്ഷേത്രാചാര അനുഷ്ഠാനങ്ങളെ ബാധിക്കാതെയും ക്ഷേത്രവും ചിറയുമായുള്ള ബന്ധം അംഗീകരിച്ചും മാത്രമേ ടൂറിസം പദ്ധതികള്‍ നടപ്പാക്കൂവെന്ന് കോട്ടയം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിക്കുകയും ഹിന്ദു സംഘടനകള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ടൂറിസത്തിന്റെ മറവില്‍ കൈയേറ്റത്തിനുള്ള ശ്രമത്തെ ശക്തമായി എതിര്‍ക്കുമെന്നും ഇ.എസ്. ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: