ഗുരുവായൂര്‍: വിശ്വഹിന്ദു പരിഷത്ത് ഗുരുവായൂര്‍ ജില്ലയുടെ വാര്‍ഷിക യോഗം ഗുരുവായൂര്‍ എസ്എന്‍ഡിപി യൂണിയന് ഹാളില്‍ ചേര്‍ന്നു. അര്‍ച്ചക് പുരോഹിത് സംസ്ഥാന സഹസംയോജക് കെ.യു. ഷാജിശര്‍മ്മ ഉദ്ഘാടനം ചെയ്തു. പി.കെ. ചന്ദ്രന് അധ്യക്ഷത വഹിച്ചു. വിഎച്ച്പി ശതാബ്ദി വര്‍ഷമായ 2024 ല്‍ 300 ഗ്രാമങ്ങളില്‍ വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന സേവാപ്രമുഖ് പി.എന്‍. സുരേഷ്ബാബു മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കി. ജില്ലാ സംഘടന സെക്രട്ടറി എം.ബി. രതീഷ് നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി അഡ്വ. മഹേശ്വരന് (പ്രസിഡന്റ്), കെ. ജയകൃഷ്ണന് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: