ന്യൂദല്‍ഹി: തക്കാളി വില നൂറ് കടന്ന് കുതിച്ചതോടെ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി കേന്ദ്ര ഇടപെടല്‍. ഞായറാഴ്ച മുതല്‍ നാഫെഡ് വഴിയും നാഷണല്‍ കോപറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ (എന്‍സിസിഎഫ്) വഴിയും തക്കാളി കിലോയ്ക്ക് 80 രൂപ വെച്ച് വിറ്റുതുടങ്ങി.
നേരത്തെ കിലോയ്‌ക്ക് 90 രൂപ വിലയില്‍ വില്‍ക്കാനാണ് ധാരണ ഉണ്ടായിരുന്നതെങ്കിലും ഞായറാഴ്ച മുതല്‍ വില പത്ത് രൂപ കൂടി കുറച്ച് 80 രൂപയ്‌ക്ക് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇടപടൊന്‍ തുടങ്ങിയതോടെ തക്കാളിയുടെ മൊത്തവില കുറയാന്‍ തുടങ്ങി.
തക്കാളി കിലോയ്‌ക്ക് 80 രൂപയായി വിതരണം ചെയ്തു തുടങ്ങിയതായി ഉപഭോക്തൃകാര്യ-ഭക്ഷ്യ-പൊതുവിതരണ സഹമന്ത്രി അശ്വിനി കെ ചൗബേ പറ‍്ഞു. :
തക്കാളി വില സംബന്ധിച്ച് പുനര്‍വിചിന്തനം നടത്തിയാണ് 90 രൂപയ്‌ക്ക് പകരം 80 രൂപയ്‌ക്ക് വില്‍ക്കാന്‍ തീരുമാനിച്ചത്. ദല്‍ഹി, നോയ്ഡ, ലഖ്നൗ, കാണ്‍പൂര്‍, വാരണസി, പാറ്റ്ന, മുസാഫര്‍പൂര്‍, ആറ തുടങ്ങിയ നഗരങ്ങളില്‍ നാഫെഡ് വഴിയും എന്‍സിസിഎഫ് വഴിയും 80 രൂപയ്‌ക്ക് തക്കാളി വിറ്റുതുടങ്ങി.
വൈകാതെ കൂടുതല്‍ നഗരങ്ങളിലേക്ക് ഈ സൗകര്യം വിപുലീകരിക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. തക്കാളി വില കിലോയ്‌ക്ക് 100 രൂപ കടന്ന് കുതിക്കാന്‍ ആരംഭിച്ചതോടെയാണ് ആന്ധ്ര, കര്‍ണ്ണാടക, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ പച്ചക്കറി ചന്തകളില്‍ നിന്നും തക്കാളി വാങ്ങാന്‍ കേന്ദ്രം ആലോചിച്ചത്.
ഉപഭോക്തൃകാര്യ വകുപ്പ് ശേഖരിച്ച കണക്കുകള്‍ പ്രകാരം തക്കാളി ഇന്ന് ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ കിലോയ്‌ക്ക് 116 രൂപയ്‌ക്കാണ് വില്‍ക്കുന്നത്. ഏറ്റവു കൂടിയ വില 250 രൂപ വരെയുണ്ട്. ചിലയിടത്ത് 25 രൂപയ്‌ക്കും വില്‍ക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: