മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (¼)
സന്തോഷവും തൃപ്തിയും ഉണ്ടാകും. ജീവിതപങ്കാളിയുടെ രോഗം ഭേദമാകും. ആത്മവിശ്വാസം കുറയുമെങ്കിലും ദൈവാധീനംകൊണ്ട് കാര്യങ്ങള്‍ പുരോഗതിയിലെത്തും. ദേവാലയവുമായി ബന്ധപ്പെടുന്നവര്‍ക്ക് നല്ല സമയമാണ്. സ്ഥാനമാനാദികള്‍ ലഭിക്കും. സാങ്കേതികമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സന്ദര്‍ഭം വളരെ അനുകൂലമാണ്.
ഇടവക്കൂറ്: കാര്‍ത്തിക (¾), രോഹിണി, മകയിരം(½)
ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ പണം ചെലവഴിക്കും. വിദ്യയില്‍ പരാജയമുണ്ടാകും. സഹപ്രവര്‍ത്തകരുമായി ഭിന്നത ഉടലെടുക്കും. ജീവിതപങ്കാളിയുടെ അസുഖം മൂലം മനസ്സുഖം കുറയും. പണച്ചെലവ് വര്‍ധിക്കും. രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ അലട്ടും.
മിഥുനക്കൂറ്: മകയിരം (½), തിരുവാതിര, പുണര്‍തം (¾)
സാമ്പത്തികനില ഭദ്രമാണെങ്കിലും ചെലവ് വര്‍ധിക്കും. കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. കലാസാഹിത്യകാര്യങ്ങളില് പേരും പദവിയും വര്‍ധിക്കും. ആരോഗ്യസ്ഥിതി പ്രത്യേകം ശ്രദ്ധിക്കണം. വ്യവഹാരാദികളില്‍ വിജയമുണ്ടാകും. സ്വജനങ്ങളില്‍നിന്ന് ശല്യമുണ്ടാകും.
കര്‍ക്കടകക്കൂറ്: പുണര്‍തം (¼), പൂയം, ആയില്യം
ആത്മീയകാര്യങ്ങളില്‍ ഏര്‍പ്പെടും. വിദ്യാഗുണമുണ്ടാകും. ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. വാഹനം വിറ്റ് പുതിയവ വാങ്ങാന്‍ അവസരമുണ്ടാകും. സുഹൃത്തുക്കളുടെ സഹായമുണ്ടാകും. കുടുംബസ്വത്ത് ഭാഗിക്കുന്നതിനെച്ചൊല്ലി പ്രശ്നങ്ങളുണ്ടായെന്നുവരും.
ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (¼)
പൊതുജനങ്ങളില്‍ സ്വാധീനം ലഭിക്കും. സാമ്പത്തികനില മെച്ചപ്പെടും. ശരീരസുഖം കുറയും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം സുനിശ്ചിതമായിരിക്കും. മനസ്വസ്ഥതയുണ്ടാകും. സര്‍ക്കാരില്‍നിന്ന് അംഗീകാരം ലഭിക്കും ജോലി സ്ഥലത്ത് ചില പ്രശ്നങ്ങള്‍ ഉടലെടുക്കും.
കന്നിക്കൂറ്: ഉത്രം (¾), അത്തം, ചിത്തിര (½)
തൊഴില്‍ശാലയില്‍ സമരംകൊണ്ട് നഷ്ടകഷ്ടങ്ങള്‍ ഉണ്ടായേക്കാം. ചെറുയാത്രകള് ഫലപ്രദമാകും. ജോലിസ്ഥലത്ത് അര്‍ഹിച്ച പരിഗണന ലഭിച്ചെന്നു വരില്ല. സാമ്പത്തികനില പൊതുവെ സമ്മിശ്രമായിരിക്കും. ശത്രുക്കളുടെ പ്രവര്‍ത്തനത്തെ പരാജയപ്പെടുത്താന്‍ സാധിക്കും.
തുലാക്കൂറ്: ചിത്തിര (½), ചോതി, വിശാഖം (¾)
പഴയ സ്ഥലത്തുനിന്ന് മാറി പുതിയ സ്ഥലേത്ത് താമസം തുടങ്ങും. സ്വസഹോദരങ്ങളില്നിന്ന് ശത്രുതയുണ്ടായേക്കാം. ക്ഷേത്രദര്‍ശനത്തിന് സമയം കണ്ടെത്തും. പുതിയ വാഹനം അപകടത്തില്‍പ്പെടാനിടയുണ്ട്. മതപരമായ ചടങ്ങുകളില്‍ സംബന്ധിക്കും. കൂട്ടുകച്ചവടത്തില്‍ ലാഭം കുറയും. ഭാര്യയില്‍നിന്ന് നല്ല സ്നേഹം ലഭിക്കും.
വൃശ്ചികക്കൂറ്: വിശാഖം (¼), അനിഴം, തൃക്കേട്ട
വക്കീലന്മാര്ക്കും ഗുമസ്തന്മാര്ക്കും നല്ല പ്രശസ്തിയും ധനലാഭവും ഉണ്ടാകും. വസ്തു വില്‍പ്പന, ഭവനനിര്‍മാണം എന്നീ തൊഴിലിലേര്‍പ്പെടുന്നവര്‍ക്ക് പ്രതീക്ഷിച്ചത്ര ഗുണമുണ്ടാവില്ല. സാമ്പത്തികനില മെച്ചപ്പെടും. ചെലവ് നിയന്ത്രണാതീതമാകും. ആലോചനയിലുള്ള വിവാഹം തീരുമാനിക്കും. സ്ത്രീജനങ്ങള്‍ മുഖേന അപമാനിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (¼)
സാമ്പത്തികാഭിവൃദ്ധിയുണ്ടാകും. വീട് വിട്ട് താമസിക്കുന്നവര്‍ തിരിച്ചുവരും. പ്രതീക്ഷിച്ചതിലും കൂടുതല്‍ വരുമാനമുണ്ടാകും. നഷ്ടപ്പെട്ടുവെന്ന് കരുതിയ ധനം കൈയില്‍ വന്നുചേരും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. ഒടിവ്, ചതവ് എന്നിവ വരാതെ പ്രത്യേകം കരുതേണ്ടതാണ്. കാര്യവിജയം, പേര്, പ്രശസ്തി എന്നിവയുണ്ടാകും.
മകരക്കൂറ്: ഉത്രാടം (¾), തിരുവോണം, അവിട്ടം (½)
സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ അനുകൂലമായ പുരോഗതിയുണ്ടാകും. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. ദൂരയാത്രകള് അനിവാര്യമായിവരും. മനസ്സമാധാനം നഷ്ടപ്പെടും. പ്രവര്‍ത്തനമേഖലയില്‍ പരിഗണനയും പദവിയും ലഭിക്കും. ഗുരുജനങ്ങളുടെ വിയോഗം മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും.
കുംഭക്കൂറ്: അവിട്ടം (½), ചതയം, പൂരുരുട്ടാതി (¾)
സന്താനങ്ങളുടെ ഉന്നതിയില്‍ സംതൃപ്തിയുണ്ടാകും. ആരോഗ്യനില തൃപ്തികരമായിരിക്കില്ല. പല ആഗ്രഹങ്ങളും സഫലീകരിക്കും. വാഹനത്തിന് ചില്ല റിപ്പയറുകള്‍ വന്നുചേരും. സുഹൃത്തുക്കളാല്‍ വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
മീനക്കൂറ്: പൂരുരുട്ടാതി (¼), ഉതൃട്ടാതി, രേവതി
ചില വിലപ്പെട്ട രേഖകള്‍ അധീനതയില്‍ വന്നുചേരും. വീടുവിട്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. വിദ്യാഭ്യാസത്തില്‍ നല്ല ഉയര്‍ച്ചയുണ്ടാകും. പൊതുജനമധ്യത്തില്‍ പ്രശംസയ്ക്കും പദവിക്കും സാധ്യതയുണ്ട്. എല്ലാ ഏര്‍പ്പാടുകളില്‍നിന്നും വരുമാനമുണ്ടാകും. ജോലിയില്‍ ഉത്തരവാദിത്വം പ്രയോഗിക്കാനവസരമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: