ചാലക്കുടി: നാഷണല്‍ ഹൈവേയുടെ ഓരങ്ങളില്‍ നിന്നും മാലിന്യം നീക്കം ചെയ്ത പ്രദേശങ്ങളില്‍ ചെടികള്‍ നട്ടു പിടിപ്പിച്ച് കൊരട്ടി പഞ്ചായത്ത്. മാലിന്യ മുക്തം നവ കേരളം കര്‍മ പദ്ധതിയുടെ ഭാഗമായി മാലിന്യം വലിച്ചെറിഞ്ഞ പ്രദേശങ്ങള്‍ വൃത്തിയാക്കി ഉദ്യാനവത്കരിക്കുന്ന പരിപാടിക്കു തുടക്കം കുറിച്ചു.
കൊരട്ടി ഗ്രാമപഞ്ചായത്ത് ജംഗ്ഷനില്‍ റെയില്‍വേ സ്റ്റേഷന് ബസ് സ്റ്റോപ്പ് തൊഴിലുറപ്പ്, സന്നദ്ധസേനാ പ്രവര്‍ത്തകരുടെ സഹായത്തോടെ വൃത്തിയാക്കി ഓണത്തിന് പൂവിനായി ചെണ്ടുമല്ലി തൈകള്‍ നട്ടുപിടിപ്പിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ 1000 ചെണ്ടുമല്ലി തൈകള്‍ ആണ് നട്ടത്. പഞ്ചായത്ത് പ്രസി. പി. സി. ബിജു ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസി. ഷൈനി ഷാജി അധ്യക്ഷയായിരുന്നു. വിവിധ സ്കൂള്‍ കുട്ടികള്‍, അധ്യാപകര്‍ എന്നിവരുടെയും സഹകരണം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: