ചാലക്കുടി: കുട്ടികളെ കാലത്തിനനുസരിച്ച് ചിന്തിക്കാന്‍ പ്രാപ്തരാക്കണമെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. 2022 – 23 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസുകളില്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിന് ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം. ലോകത്തില്‍ ടെക്നോളജികള്‍ അതിവേഗം മാറുകയാണ്. അതുകൊണ്ട് തന്നെ 2030 ആകുമ്പോഴേക്കും ഉണ്ടാകാന്‍ പോകുന്ന തൊഴില്‍ സാധ്യതകളില്‍ 30 ശതമാനം ഇന്ന് നിലവിലില്ലാത്ത പുതിയ തൊഴിലുകളാവും. ഈ യാഥാര്‍ത്ഥ്യം മനസിലാക്കി കുട്ടികളെ കാലഘട്ടത്തിനനുസരിച്ച് വളര്‍ത്തി സജ്ജരാക്കണമെന്നും എംപി അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ബെന്നി ബെഹന്നാന് എംപി മുഖ്യാതിഥിയായി. ജില്ലാ കലക്ടര്‍ വി. ആര്. കൃഷ്ണതേജ കുട്ടികളോട് സംവദിച്ചു. സനീഷ്കുമാര് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. വിവിധ മത്സര പരീക്ഷകളില്‍ ഉന്നതവിജയം നേടിയ 1400 വിദ്യാര്‍ത്ഥികള്‍ക്കും, നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങള്‍ക്കും പുരസ്കാര വിതരണം നടത്തി. പ്രതിഭാ സംഗമത്തിന് മുന്നോടിയായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തുകയും, മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഫലവൃക്ഷതൈകളും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: