ബാങ്കോക്ക്: തായ്ലന്ഡില് നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി മലയാളി താരം എം ശ്രീശങ്കര്‍. ലോംഗ്ജമ്പില്‍ ശ്രീശങ്കര്‍ വെളളി നേടി.
8.37 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഇതോടെ അടുത്തവര്‍ഷം നടക്കുന്ന പാരീസ് ഒളിമ്പിക്സിലേക്കും താരം യോഗ്യത നേടി.
ഒളിമ്പിക്സിസ് യോഗ്യതാ നേടാന്‍ 8.27 മീറ്ററായിരുന്നു ചാടേണ്ടിയിരുന്നത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ശ്രീശങ്കര്‍ ആദ്യമായാണ് മെഡല്‍ നേടുന്നത്. മത്സരത്തില്‍ ശ്രീശങ്കറിന്റെ അഞ്ച് ചാട്ടങ്ങളും എട്ട് മീറ്റര്‍ കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: