കൗണ്‍സില്‍ ബ്ലഫ്‌സ്: യുഎസ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങളായ പി.വി. സിന്ധുവും ലക്ഷ്യ സെന്നും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇരുവരും നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് മത്സരം ജയിച്ചത്.
മൂന്നാം സീഡ്താരമായി മത്സരിച്ച കൊറിയയുടെ സങ് ഷൂ യൂണിനെയാണ് ഇന്നലത്തെ മത്സരത്തില്‍ സിന്ധു തകര്‍ത്തത്. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും സിന്ധുവിന് വെല്ലുവിളിയുയര്‍ത്താന്‍ കൊറിയന്‍ താരത്തിന് സാധിച്ചിട്ടില്ല. സ്‌കോര്‍: 21-14, 21-12. ചെക്ക് റിപ്പബ്ലിക് താരം ജാന്‍ ലൂഡയെ തോല്‍പ്പിച്ചാണ് ലക്ഷ്യാ സെന്നിന്റെ മുന്നേറ്റം. വെറും 39 മിനിറ്റില്‍ മത്സരം അവസാനിച്ചു. സ്‌കോര്‍: 21-8, 23-21
ക്വാര്‍ട്ടറില്‍ ചൈനീസ് താരം ഗാവോ വാങ് ജിയെ ആണ് പി.വി. സിന്ധുവിന്റെ എതിരാളി. സെന്നിന് നേരിടേണ്ടത് ഇന്ത്യക്കാരന്‍ തന്നെയായി ശങ്കര്‍ മുത്തുസ്വാമിയെ ആണ്. 2022 വേള്‍ഡ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവായ ശങ്കര്‍ ഇസ്രായേലിന്റെ മിഷാ സില്‍ബെര്‍മാനെ തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറില്‍ മത്സരിക്കുന്നത്. സ്‌കോര്‍: 21-18, 21-23, 21-13.
പ്രതികരിക്കാൻ ഇവിടെ എഴുതുക: