ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ആര്‍മി ബേസിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 12 ആയി. ആക്രമണത്തില്‍ അഞ്ചു ഭീകരരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു.
നിരവധി സൈനികര്‍ക്കും പരിക്കേറ്റിരുന്നു. ബലൂചിസ്ഥാനിലെ സോബ് പ്രവിശ്യയിലെ സൈനികത്താവളത്തിലാണ് ആക്രമണമുണ്ടായത്. യന്ത്രതോക്കുകളും ഗ്രനേഡുകളുമായിട്ടാണ് ഭീകരര്‍ സൈനിക താവളം ആക്രമിച്ചത്. സൈന്യത്തിന്റെ തിരിച്ചടിയിലാണ് ഒളിച്ചിരുന്ന അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ആറുമാസത്തെ ഭീകരവിരുദ്ധ നടപടികളില്‍ ഏതാണ്ട് നൂറിലേറെ ഉദ്യോഗസ്ഥരും സൈനികരും കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: