വെള്ളറട: ഇന്‍സ്റ്റാഗ്രാം വഴി പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പരിചയപ്പെട്ട ശേഷം ലൈംഗികമായി പീഢിപ്പിച്ച ലോട്ടറിക്കട ജീവനക്കാരന് പോക്സോ കേസില്‍ അറസ്റ്റിലായി. വെള്ളറട സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനിയെയാണ് ലോട്ടറിക്കട ജീവനക്കാരന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം ലോഡ്ജില്‍ എത്തിച്ചു പീഢിപ്പിച്ചത്.
നെയ്യാറ്റിന്‍കര, പെരുംമ്പഴുതൂര്‍ പുന്നക്കാട് മാവിറത്തല മേലെ പുത്തന്‍വീട്ടില്‍ രാഹുല്‍ ( 27) നെയാണ് വെള്ളറട പോലീസ് അറസ്റ്റു ചെയ്തത്.
മാസങ്ങള്ക്കള്ക്കു മുമ്പ് ഇന്‍സ്റ്റാഗ്രാം വഴിപരിചയപ്പെട്ട പെണ്‍കുട്ടിയെ കാട്ടാക്കടയില്‍ വരാന്‍ ആവശ്യപ്പെടുകയും അവിടെ നിന്നും പ്രതി ബൈക്കില്‍ തിരുവനന്തപുരത്ത് എത്തിച്ച് പീഢിപ്പിക്കുകയായിരുന്നു.ബാലരാമപുരത്തെ ഒരു ലോട്ടറിക്കട ജീവനക്കാരാനാണ് പ്രതി. ബാലരാമപുരത്ത് നിന്നും സി.ഐ, ധനപാലന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: