മാവേലിക്കര: തെരുവില്‍ പച്ചക്കറി വില്‍പ്പന നടത്തുന്ന മാവേലിക്കര വെട്ടിയാര്‍ മുഹമ്മദന്‍സ് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ആദിത്യന് സുരേഷ് ഗോപിയുടെ വകവീല്‍ വണ്ടി തഴക്കര ഗ്രാമപഞ്ചായത്തംഗങ്ങള്‍ കൈമാറി.തഴക്കര പഞ്ചായത്തിലെ 15-ാം വാര്‍ഡിലെ അറന്നുറ്റിമംഗലം സന്തോഷ് ഭവനത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറായ സതീഷിന്റെയും വീട്ടമ്മയായ അജിതയുടെയും മകന്‍ അദിത്യന്‍ തെരുവില്‍ പച്ചക്കറി കച്ചവടം ചെയ്യുന്നത് സോഷ്യല്‍മീഡിയ വഴിയാണ് സുരേഷ് ഗോപി അറിയുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ചെന്നിത്തല ഗ്രാമപഞ്ചായത്തംഗവും അപ്പര്‍ കുട്ടനാട് കാര്‍ഷികവികസന സമിതി ചെയര്‍മാനുമായ ഗോപന്‍ ചെന്നിത്തലയോട് വിവരങ്ങള്‍ തിരക്കി അറിയിക്കുവാന്‍ പറഞ്ഞു. ആദിത്യന്‍. സഹോദരന്‍ അഖില്‍, സതീഷിന്റെ അമ്മ മണി 18 വര്‍ഷമായി തെരുവോരത്ത് പച്ചക്കറി കച്ചവടം ചെയ്താണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. മണിയുടെ ഭര്‍ത്താവ് ശശിധരന്‍ പത്തുവര്‍ഷമായി മാനസികവിഭ്രാന്തിയെ തുടര്‍ന്ന് ചികിത്സയിലാണ്.
സുരേഷ് ഗോപി നല്‍കിയ വീല്‍വണ്ടിയില്‍ തഴക്കരഗ്രാമപഞ്ചായത്തംഗങ്ങള്‍ നിറയെ പച്ചക്കറിയോടെയാണ് വണ്ടി ആദിത്യന് സമ്മാനിച്ചത്. തഴക്കര ഗ്രാമപഞ്ചായത്തംഗങ്ങളായ ബീനവിശ്വകുമാര്‍, സുമേഷ്, ലതികസുരേഷ്, സിന്ധു ബിനു, ചെന്നിത്തല ഗ്രാമപഞ്ചായത്തംഗവും അപ്പര്‍കുട്ടനാട് കാര്‍ഷിക വികസന സമിതി ചെയര്‍മാനുമായ ഗോപന്‍ ചെന്നിത്തല, ഭാരതീയ കിസാന്‍ സംഘ് ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ശിവരാജന്‍ ഉമ്പര്‍നാട്, പൊതുപ്രവര്‍ത്തകരായ സുജിത്ത് വെട്ടിയാര്‍, സുരേഷ് കുമാര്‍, ആദിത്യന്റെ മാതാപിതാക്കളായ അറന്നുറ്റിമംഗലം സന്തോഷ് ഭവനത്തില്‍ സതീഷ്‌കുമാര്‍,അജിത, അമ്മുമ്മമണി നാട്ടുകാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: