ന്യൂദല്‍ഹി: ദ്വിദിന ഫ്രാന്‍സ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്ത്യയില്‍ വിദേശ കളിക്കാരുടെ വര്‍ദ്ധിച്ചുവരുന്ന സാന്നിധ്യം എടുത്തുപറയുകയും ഫ്രഞ്ച് ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ ഒരു ‘സൂപ്പര്‍ഹിറ്റ്’ ആണെന്ന് വിശേഷിപ്പിച്ച കൈലിയന്‍ എംബാപ്പെയെ അഭിനന്ദിക്കുകയും ചെയ്തു.
ഫ്രഞ്ച് സൂപ്പര്‍സ്റ്റാറിന് ഒരുപക്ഷേ ഫ്രാന്‍സിലേക്കാള്‍ ഇന്ത്യയിലാണ് അറിയപ്പെടുന്നതെന്ന് അദേഹം പറഞ്ഞു. ഫ്രഞ്ച് ഫുട്ബോള്‍ താരം കൈലിയന്‍ എംബാപ്പെ ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ സൂപ്പര്‍ഹിറ്റാണ്. ഫ്രാന്‍സില്‍ ഉള്ളതിനേക്കാള്‍ ഇന്ത്യയില്‍ കൂടുതല്‍ ആളുകള്‍ക്ക് എംബാപ്പെയെ അറിയാം. ലാ സീന്‍ മ്യൂസിക്കേലില്‍ ഇന്ത്യന്‍ പ്രവാസികളുടെ നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം.
ഫ്രഞ്ച് ലീഗിലും അന്താരാഷ്ട്ര തലത്തിലും ആധിപത്യം പുലര്‍ത്തിയതിന് ശേഷം എംബാപ്പെ ഏറ്റവും ജനപ്രിയ ഫുട്ബോള്‍ കളിക്കാരില്‍ ഒരാളായി മാറി. 2022 ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയ്ക്കെതിരെ നേടിയ ലോകകപ്പ് ഹാട്രിക്ക് ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ പ്രശസ്തി വര്‍ദ്ധിപ്പിച്ചു.
ഇന്നലെ പാരീസിലെത്തിയ പ്രധാനമന്ത്രി മോദിക്ക് വിമാനത്താവളത്തില്‍ ആചാരപരമായ സ്വീകരണം നല്കി. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. പാരീസില്‍ എത്തിയ പ്രധാനമന്ത്രി മോദിക്ക് ഇന്ത്യന്‍ പ്രവാസികള്‍ ഉജ്ജ്വല സ്വീകരണവും നല്കി. ഫ്രഞ്ച് സെനറ്റ് പ്രസിഡന്റ് ജെറാര്‍ഡ് ലാര്ച്ചറുമായും അദ്ദേഹം സെനറ്റ് മന്ദിരത്തില്‍ കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: