ഗാന്ധിനഗര്‍ : ഇന്ത്യയുടെ ജി-20 അധ്യക്ഷ പദവിയുടെ ഭാഗമായി, ജി-20 ധനകാര്യ, കേന്ദ്ര ബാങ്ക് ഉന്നതര്‍ എന്നിവരുടെ യോഗം ഗുജറാത്തിലെ ഗാന്ധിനഗറില്‍ ആരംഭിച്ചു. സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി അജയ് സേത്തിന്റെ സാന്നിധ്യത്തിലാണ് യോഗം ആരംഭിച്ചത്.
കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാര്‍, ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ജി-20 രാജ്യങ്ങള്‍ , ക്ഷണിക്കപ്പെട്ട രാജ്യങ്ങള്‍, അന്താരാഷ്ട്ര സംഘടനകള്‍ എന്നിവിടങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ ഉള്‍പ്പെടെ 500-ലധികം പേര് സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
മൂന്നാമത് ജി-20 ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരുടെയും (എഫ്എംസിബിജി) യോഗത്തിന് മുന്നോടിയായാണ് രണ്ട് ദിവസത്തെ യോഗം സംഘടിപ്പിക്കുന്നത്. ജൂലൈ 17 മുതല്‍ 18 വരെ ഗാന്ധിനഗറിലാണ് ഇത് നടക്കുക. കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മല സീതാരാമനും ആര്‍ബിഐ ഗവര്‍ണര്‍ ഡോ. ശക്തികാന്ത ദാസും സംയുക്തമായി യോഗത്തിന് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: