തിരുവനന്തപുരം: സര്‍ക്കാരിന്റെ പേരില്‍ കിടക്കുന്ന ദേവസ്വം ഭൂമി തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ പേരില്‍ മാറ്റുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ആയിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് കെ. അനന്തഗോപന്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡ് രൂപീകൃതമായശേഷം സര്‍ക്കാരിന്റെ പേരിലുള്ള ദേവസ്വം ഭൂമി ദേവസ്വത്തിന്റെ പേരില്‍ മാറ്റുന്നതിന് നടപടികള്‍ ഉണ്ടായില്ല. ഇപ്പോഴും സര്‍ക്കാര്‍ പുറമ്പോക്ക് ദേവസ്വം കൈവശം എന്ന പേരിലാണ് വിവിധ സ്ഥലങ്ങളില്‍ ഭൂമി കിടക്കുന്നത്. റോഡ് വികസനത്തിനടക്കം സ്ഥലം ഏറ്റെടുക്കുമ്പോള്‍ പുറമ്പോക്ക് എന്ന പേരില്‍ ദേവസ്വം ബോര്‍ഡിന് നഷ്ടപരിഹാരം നല്‍കാറില്ല. ദേവസ്വം ബോര്‍ഡിന്റെ കൈവശം ഇരിക്കുകയും സര്‍ക്കാര്‍ പുറമ്പോക്ക് എന്ന് രേഖകളിലുമുള്ള ഭൂമി ദേവസ്വത്തിന്റെതായി മുതല്‍ക്കൂട്ടാം എന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ഇത് സംബന്ധിച്ച് സര്‍ക്കാരും ദേവസ്വം ബോര്‍ഡുമായി ശനിയാഴ്ച ചര്‍ച്ച നടത്തുന്നുണ്ടെന്നും പ്രസിഡന്റ് കെ. അനന്തഗോപന്‍ പറഞ്ഞു.
മാന്നാറിലെ ദേവസ്വം ബോര്‍ഡിന്റെ കെട്ടിടത്തില്‍ വൃദ്ധസദനം ആരംഭിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: